ഷാർജ ക്നാനായ കുടുംബയോഗം ഓണാഘോഷം നടത്തി

ഷാർജ  ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ  ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കെ. സി.സി. ഷാർജ പ്രസിഡന്റ് ശ്രീ. ജോസഫ് കുന്നശ്ശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി.സി. യു എ ഇ ചെയർമാൻ ശ്രീ.ജോയി ആനാലില്‍ ഓണാഘോഷ സന്ദേശം നൽകുകയും  ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു. ഷാർജ കെ.സി.സി സെക്രട്ടറി ശ്രീ.ജോസ്മോൻ കുടിലിൽ  സ്വാഗത പ്രസംഗം നടത്തി. അഡ്വൈസർ ശ്രീ.കൊച്ചുമോൻ തോമസ് ചിറ്റക്കാട്ട്, വുമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി.സോമോള്‍ ജോയ് ആനാലിൽ, കെ.സി.വൈ.  പ്രസിഡന്റ് ശ്രീ.ഡോണി ഓലിയ്ക്കമുറിയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന്,10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായുള്ള ക്യാഷ് അവാർഡ് വിതരണം സ്പോൺസർ, ശ്രീ.ജോയ് അറയ്ക്കൽ നിർവ്വഹിച്ചു. ശ്രീ.ജോയ് ആനാലിൽ, ശ്രീ.ജോസഫ് കുന്നശ്ശേരിൽ എന്നിവർ ചേർന്ന് മൊമെന്റാ വിതരണം നടത്തി. കൂടാതെ, പ്രോഗ്രാം സ്പോൺസർസിനെയും  മൊമെന്റാ നൽകി ആദരിച്ചു . ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ,ഗെയിംസ്, ചെണ്ടമേളം,ഓണപ്പാട്ട്, തിരുവാതിര എന്നിവ നടത്തപ്പെട്ടു. ഓണസദ്യക്ക് ശേഷം ജെയ്മോന്‍ ജേക്കബും സംഘവും അവതരിപ്പിച്ച യക്ഷിപകർപ്പുകൾ എന്ന സ്കിറ്റ് ഏവർക്കും  ആസ്വാദ്യകരമായി. ശ്രീ.പീറ്റർ മച്ചിക്കണ്ടത്തിൽ, ശ്രീ.വിന്‍സന്റെ തറയിൽ, ലിന്‍സി ഷിബു കരോട്ടുകുന്നേൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സെപ്റ്റംബർ 27 നു രാവിലെ 10 മണിയ്ക്കു തുടങ്ങി വൈകിട്ട് 6 മണിയോടു കൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു. ഏകദേശം 340ൽ പരം അംഗങ്ങൾ പ്രോഗ്രാമിൽ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.