ഡല്‍ഹിയില്‍ ക്‌നാനായ വനിതാ സംഗമം നടത്തി

ഡല്‍ഹി: ഡല്‍ഹി ക്‌നാനായ കാത്തലിക്‌ വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ ക്‌നാനായ വിമന്‍സ്‌ മീറ്റ്‌ “ഫിയാത്‌ 2019” നടത്തപ്പെട്ടു. കോട്ടയം അതിരൂപത ദിയസ്‌പോറ ഇന്‍ ചാര്‍ജ്‌ ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ വി. കുര്‍ബാനയ്‌ക്ക്‌ നേതൃത്വം നല്‍കി. വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹം മദര്‍ ജനറല്‍ സി. ഡോ. കരുണ എസ്‌.വി.എം ഉദ്‌ഘാടനം നിര്‍വഹിച്ചു. ക്‌നാനായ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ സുജ ലൂക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ആന്‍സി ബേബി സ്വാഗതം പറഞ്ഞു. മിഷന്‍ പ്രസിഡന്റ്‌ ഡോ. സി.റ്റി. എബ്രഹാം സംസാരിച്ചു. സെക്രട്ടറി റീന ജോയിസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ട്രഷറര്‍ ആന്‍സി കുഞ്ഞുമോന്‍ കണക്കുകള്‍ അവതരിപ്പിച്ചു. ദില്‍ഷാദ്‌ ഗാര്‍ഡന്‍ സോണ്‍, മയൂര്‍ വിഹാര്‍ സോണ്‍, സൗത്ത്‌ സോണ്‍ വനിതാ കൂട്ടായ്‌മകളില്‍ നിന്ന്‌ വിവിധ പരിപാടികള്‍ അരങ്ങേറി. വിമന്‍സ്‌ ഫോറം സി. അഡൈ്വസര്‍ സി. വന്ദന എസ്‌.ജെ.സി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെറ്റി, ഡെസി ബിനോയ്‌ (പി.ആര്‍.ഒ), സി. ആത്മ, ആല്‍ഫി, നിഖില, ഏരിയ കോര്‍ഡിനേറ്റേഴ്‌സ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജോ. സെക്രട്ടറി ജോഫി ബാബു നന്ദിപറഞ്ഞു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.