സഹോദയ ബാസ്‌ക്കറ്റ്‌ ബോള്‍: എസ്‌.എച്ച്‌ പബ്ലിക്‌ സ്‌കൂള്‍ ജേതാക്കള്‍

കോട്ടയം: 19-മത്‌ കോട്ടയം സഹോദയാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പന്‍ഷിപ്പ്‌ സമാപിച്ചു. സേക്രഡ്‌ ഹാര്‍ട്ട്‌ പബ്ലിക്‌ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ 32 ടീമുകള്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലൂര്‍ദ്ദ്‌ സ്‌കൂള്‍, മാര്‍ ബസേലിയൂസ്‌ സ്‌കൂളിനെ പരാജയപ്പെടുത്തി ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ കോട്ടയം സേക്രഡ്‌ ഹാര്‍ട്ട്‌ പബ്ലിക്ക്‌ സ്‌കൂള്‍ കോട്ടയം മരിയന്‍ സ്‌കൂളിനെ പരാജയപ്പെടുത്തി ജേതാക്കളായി.സ്‌കൂള്‍ ഓഡിറ്റേറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ കോട്ടയം ക്രൈം ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി ജെ. സന്തോഷ്‌ കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു. സഹോദയ പ്രസിഡന്റ്‌ ബെന്നി ജോര്‍ജ്‌ അദ്ധ്യക്ഷത വഹിച്ചു. അസി. മാനേജര്‍ ഫാ. മാത്യു കുഴുപ്പള്ളി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ബിന്ദു, അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. ഷിജു തോമസ്‌, ഫാ. രൂപേഷ്‌, പി.റ്റി.എ പ്രസിഡന്റ്‌ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.