ഇന്ത്യൻ ക്നാനായ കത്തോലിക് അസോസിയേഷൻ ഓഫ് ഗ്രേററർ ന്യൂയോർക്ക് വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ അതി ഗംഭീരമായി കൊണ്ടാടി.അറുനൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയൂം അത്തപ്പൂക്കള മത്സരവും യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ഓണക്കളികളും അരങ്ങേറിവുമൺസ് ഫോറം നടത്തിയ നയന മനോഹരമായ മെഗാ തിരുവാതിരയിൽ നൂറിൽ പരം യുവതികൾ പങ്കെടുത്തു. സീനാ മണിമലയുടെ നേതൃത്വത്തിൽ ചിട്ടയോടും മനോഹരവുമായി നടത്തപ്പെട്ട മെഗാ തിരുവാതിര നോർത്ത് അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണെന്ന് ഏവരും അഭിപ്രായപ്പെട്ടു.വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായിട്ടുള്ളവർക്കുള്ള സമ്മാനദാനവും നടത്തപ്പെടുകയുണ്ടായി.

Please use below link to watch the Mega Thiruvathira.

https://youtu.be/4NlRWrUUklMഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.