ന്യൂസിലാൻഡിൽ വടംവലി മത്സരത്തിൽ ക്നാനായ കാത്തലിക് അസോസിയേഷൻ ജേതാക്കളായി
ബിജോ ചേന്നാത്ത് 

ഓക്‌ലാന്‍ഡ്‌: നോര്‍ത്ത്‌ ഷോര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട വടംവലി മത്സരത്തില്‍, ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂസിലാന്റ്‌ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ന്യൂസിലാന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍, ഹാമില്‍ട്ടണ്‍ കിംഗ്‌സിനെ തകര്‍ത്തുകൊണ്ടാണ്‌ ഫൈനലില്‍ ടീം ക്‌നാനായ വിജയക്കൊടി പാറിച്ചത്‌. മാത്യൂസ്‌ ബിജു കാവനാല്‍ ക്യാപ്‌റ്റനായ ടീമില്‍ സ്റ്റീഫന്‍ കല്ലടയില്‍, ജിന്‍സ്‌ എടപ്പാറയില്‍, ജിതിന്‍ ഉറുമ്പില്‍, ജോയല്‍ തേക്കുംകാട്ടില്‍, ജോബിന്‍ മാങ്കോട്ടില്‍, ഗ്ലാക്‌സണ്‍ ആലപ്പാട്ട്‌, എബിന്‍ പഴുക്കായില്‍, ഡോണ്‍ പതിപ്ലാക്കീല്‍ എന്നിവര്‍ ടീം അംഗങ്ങളായിരുന്നു. ജോബി എറികാട്ട്‌, ജിമ്മി പുളിക്കല്‍, ജോഷന്‍ പുളിക്കീയില്‍ എന്നിവര്‍ ടീം കോര്‍ഡിനേറ്റര്‍മാരായിരുന്നു. അറേഞ്ചിട്‌ മാര്യേജ്‌ റെസ്റ്റോറന്റ്‌ ഗ്രൂപ്പ്‌, ട്രാവല്‍ എംബസി, എ.എ.എ. ജോണ്‍, KTM Trading Carport Company, അജാക്‌സ്‌ ഐ.ടി & പ്രിന്റിംഗ്‌ എന്നിവര്‍ ടീം ക്‌നാനായയുടെ സ്‌പോണ്‍സര്‍മാരായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.