ലോസ്‌ ആഞ്ചലസ് പള്ളിയിലെ ദശാബ്‌ദി ആഘോഷങ്ങളുടെ ലോഗോ, പ്രകാശനം ചെയ്‌തു

സിജോയ്‌ പറപ്പള്ളി

ലോസ്‌ ആഞ്ചലസ്‌: സെന്റ്‌ പയസ്‌ ടെന്‍ത്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ദശാബ്‌ദി ആഘോഷങ്ങളുടെ ലോഗോ, പ്രകാശനം ചെയ്‌തു. ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറലും ക്‌നാനായ റീജിയണ്‍ ഡയറക്‌ടറുമായ ഫാ. തോമസ്‌ മുളവനാല്‍, പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. യേശുവില്‍ വിശ്വാസവും പാരമ്പര്യവും പുനഃസ്ഥാപിക്കുക എന്നതാണ്‌ ദശാബ്‌ദി ആഘോഷങ്ങളുടെ ആപ്‌തവാക്യമായി സ്വീകരിച്ചിട്ടുള്ളത്‌. വളരെ അര്‍ത്ഥവത്തായ ലോഗോ തയ്യാറാക്കിയ നൈസാ വില്ലൂത്തറയെ, ഇടവക വികാരി ഫാ. സിജു മുടക്കോടിലും ഇടവക സമൂഹവും അഭിനന്ദിക്കുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്‌തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.