റോമൻ ക്നാനായ ബ്രദേഴ്‌സ് ഒരുക്കുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം സെപ്റ്റംബർ 29ന്

റോമൻ ക്നാനായ ബ്രദേഴ്‌സ് ഒരുക്കുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം സെപ്റ്റംബർ 29ന് ഇറ്റലിയിലെ torrevecchia യിൽ വച്ച് നടത്തപ്പെടും. 535 കിലോഗ്രാം തൂക്കത്തിൽ നടത്തപെടുന്ന വടംവലി മത്സരത്തിൽ യൂറോപ്പിൽ നിന്നും ഉള്ള നിരവധി ടീമുകൾ പങ്കെടുക്കും. 1001 യൂറോയും എവറോളിംഗ്‌ ട്രോഫിയുംആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരെ കാത്തിരിക്കുന്നത്, ഒന്നാം സമ്മാനം സ്പോൺസർ ചെയിതിരിക്കുന്നതു റോമൻ ക്നാനായ ബ്രദേഴ്‌സ് ആണ്. ഗോഡ്സ് ഓൺ കൺട്രി ഫിലിംസ് ആൻഡ് ജോസ് ലൂക്കോസ് പുളീംതൊട്ടിയിൽ സ്പോൺസർ ചെയ്തിരിക്കുന്ന യൂറോയും എവറോളിംഗ്‌ ട്രോഫിയും ആണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്. മൂന്നാം സമ്മാനമായി എവർ ഗ്രീൻ ഫ്രണ്ട്‌സ് സ്പോൺസർ ചെയിതിരിക്കുന്ന 551 യൂറോയും എവറോളിംഗ്‌ ട്രോഫിയും ലഭിക്കും.നിരപ്പേൽ മത്തായിയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയിരിക്കുന്ന 251 യൂറോയും എവർറോളിംഗ് ട്രോഫിയും നാലാം സ്ഥാനക്കാർക്ക് ലഭിക്കും. കൂടാതെ നിരവധി സമ്മാനങ്ങൾ വേറെയും സംഘാടകർ ഒരുക്കിയിട്ടുണ്ട് .
29ന് ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന വടം മത്സരത്തിന്റെ രെജിസ്‌ട്രേഷൻ ഫീസ് 100 യൂറോയാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.