ഫാ. പത്രോസ് ചമ്പക്കര വികാരി ജനറാൾ പദവിയിലേക്ക്

ടൊറാന്റോ: മിസ്സിസ്സാഗ സീറോ മലബാർ രൂപതയുടെ വികാരി ജനറാളായി റവറന്റ് ഫാ. പത്രോസ് ചമ്പക്കരയെ രൂപാതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലി ഇന്ന് രാവിലെ 8.30 ന് നടന്ന (സെപ്റ്റംബർ 22, 2019) വിശുദ്ധ കുർബ്ബാന മദ്ധ്യേ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയമിക്കുക ഉണ്ടായി. കാനഡ ക്നാനായ കത്തോലിക്കാ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ആയും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരിയായും ലണ്ടൻ സെക്രട്ട് ഹാർട്ട് ക്നാനായ മിഷന്റെയും അജാസ് ഹോളി ഫാമിലി മിഷന്റെയും ഡയറക്ടറായി ശുശ്രൂഷചെയ്തു വരവെയാണ് ഈ നിയമനം. ബഹുമാനപ്പെട്ട പത്രോസ് ചമ്പക്കര അച്ഛൻ കോട്ടയം അതിരൂപതയിലെ കൊട്ടോടി സെന്റ് ആൻസ് ഇടവക അംഗമാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.