മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ നാമഹേതുക തിരുന്നാള്‍: കൃതജ്ഞതാ ബലി അര്‍പ്പിച്ചു

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെ തിരുന്നാളിനോടനുബന്ധിച്ച്‌ കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. ചുങ്കക്കാരനായ ലേവി ഈശോ കര്‍ത്താവിനെ അനുഭവിച്ചതുവഴി തികഞ്ഞ ബോധ്യത്തോടു കൂടി ദൈവരാജ്യ വ്യപനത്തിനായി ജീവിത കാഴ്‌ച്ചപാടുകളില്‍ വരുത്തിയ മാറ്റം എല്ലാ ക്രസ്‌തു ശിഷ്യര്‍ക്കും ഈ കാലഘട്ടത്തില്‍ മാതൃകയും പ്രചോദനവുമാകേണ്ടതാണെന്ന്‌ വചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വിശുദ്ധ മത്തായി ശ്ലീഹ തന്റെ ജീവിതത്തില്‍ ദൈവവചന പ്രഘോഷണത്തിന്‌ നല്‍കിയ വലിയ പ്രാധാന്യം പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുവാന്‍ എല്ലാ വിശ്വാസികള്‍ക്കും പ്രചോദനമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തീഡ്രല്‍ ദൈവാലത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍, ഫാ. ജോണ്‍ ചേന്നാക്കുഴി, ഫാ. ജെയിംസ്‌ പൊങ്ങാനയില്‍, ഫാ. സിറിയക്‌ ഓട്ടപ്പള്ളി, ഫാ. ഗ്രേസണ്‍ ഒഴുങ്ങാലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.