‘ഭൂമിക്കൊരു കുട’ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോട്ടയം:  ഭൗമ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി ‘ഭൂമിക്കൊരു കുട’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. യദുകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ അദ്ധ്യക്ഷതവഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസിമോള്‍ റ്റി. ജോണ്‍, സിസ്റ്റര്‍ ഷൈന എസ്.വി.എം പ്രോഗ്രാം ഓഫീസര്‍ അലീഷ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് തോമസുകുട്ടി കെ. മാവേലില്‍ നേതൃത്വം നല്‍കി. ക്യാമ്പയിനോടുബന്ധിച്ച് വൃക്ഷ തൈ വിതരണം, ലഘു ലേഖകളുടെ വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഭൗമ സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. സെന്റ് സെബാസ്റ്റ്യന്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.