ദൈവജനം സഭാ ശുശ്രൂഷകരെ പ്രാർത്ഥനയിലൂടെ ശക്തിപ്പെടുത്തണം: മാർ മാത്യു മൂലക്കാട്ട്
കോതനല്ലൂർ: ദൈവജനം സഭാ ശുശ്രൂഷകരെ പ്രാർത്ഥനയിലൂടെ നിരന്തരം ശക്തിപ്പെടുത്തണമെന്ന് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാർത്ഥനാലയമായ കോതനല്ലൂർ തൂവാനിസയിൽ 19-ാമത് ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്നവരിൽ ദൈവീക മുഖം ദർശിച്ച് പ്രേഷിത ചൈതന്യത്താൽ നവസുവിശേഷവത്കരണം സാധ്യമാക്കുവാൻ ദൈവ വചന ശുശ്രൂഷകളിലൂടെ സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. എബ്രഹാം പറമ്പേട്ടിന്റെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. വിശുദ്ധ കുർബ്ബാനയ്ക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
നാല് ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷനിൽ ദിവസവും വിശുദ്ധ കുർബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം ദിവസമായ ഇന്ന് ഫാ. തോമസ് ആനിമൂട്ടിൽ വിശുദ്ധ കുർബാനയ്ക്കും ഫാ. ജോസഫ് പുത്തൻപുര വചനശുശ്രൂഷയ്ക്കും നേതൃത്വം നൽകും.  കുടുബങ്ങളുടെ നവീകരണമാണ് രണ്ടാം ദിവസത്തെ മുഖ്യ പ്രമേയം. രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിച്ച് വൈകിട്ട് 4 മണിക്ക് സമാപിക്കുംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.