കെ.സി.വൈ.എല്‍ ചെറുകര യൂണിറ്റ്‌ യൂത്ത്‌ മീറ്റ്‌ സംഘടിപ്പിച്ചു

ചെറുകര: ചെറുകര സെന്റ്‌ മേരീസ്‌ ഇടവകയിലെ യുവജനങ്ങള്‍ക്കായി SPARK 2K19 എന്ന പേരില്‍ യൂത്ത്‌ മീറ്റ്‌ സംഘടിപ്പിച്ചു. യുവജനങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനും, സഭാ-സാമുദായ-സാമൂഹ്യ അവബോധങ്ങള്‍ നല്‍കാനുമായി സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം കെ.സി.സി അതിരൂപതാ പ്രസിഡന്റ്‌ സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌-എം.എല്‍.എ നിര്‍വഹിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എല്‍ ചെറുകര യൂണിറ്റ്‌ അംഗവും മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ജിസ്സ്‌മോള്‍ തോമസ്സിനെ യൂണിറ്റ്‌ ചാപ്ലയിനും വികാരിയുമായ ഫാ. ഷാജി പൂത്തറ മൊമെന്റോ നല്‍കി ആദരിച്ചു. ഫൊറോനാ പ്രസിഡന്റ്‌ ബിനു ബേബി തെക്കേനീറുങ്കന്‍ പ്രസംഗിച്ചു.
മുന്‍ കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടം, അതിരൂപതാ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. റ്റിനേഷ്‌ പിണര്‍ക്കയില്‍, കെ.സി.വൈ.എല്‍ മലങ്കര റീജിയന്‍ ചാപ്ലയിന്‍ ഫാ. ജിന്‍സ്‌ നെല്ലിക്കട്ടില്‍ എന്നിവര്‍ ക്ലാസ്‌ നയിച്ചു. പരിപാടിയില്‍ 80 ല്‍ അധികം യുവജനങ്ങള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക്‌ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമായ ഫിലിപ്‌സണ്‍ തറപ്പുതൊട്ടിയില്‍, നിജിത ആത്മതടത്തില്‍, ഡോണാ പുഞ്ചാല്‍, ബിബിന്‍ ചേരോലിക്കല്‍, ആര്‍ളിന്‍ ഇടയാടിയില്‍, ആല്‍വിന്‍ വട്ടുകുളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.