ലോസ് ആഞ്ചല്‍സില്‍ ക്‌നാനായ ടൈംസ് പ്രകാശനം ചെയ്തു

സിജോയ് പറപ്പളളി

ലോസ് ആഞ്ചല്‍സ്: കെ.സി.സി.എന്‍.എ പുനപ്രസിദ്ധീകരിച്ച “ക്‌നാനായ ടൈംസ്” പത്രത്തിന്റെ ലോസ് ആഞ്ചല്‍സിലെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഡോ.ഫിലിപ്പ്- എലിസബത്ത് ചാത്തം ദമ്പതികള്‍ കെ.സി.സി.എന്‍.എ ട്രഷര്‍ ഷിജു അപ്പോഴിയില്‍ നിന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് സതേഴ്ണ്‍ കാലിഫോര്‍ണിയ (കെ.സി.സി.എസ്.സി) പ്രസിഡന്റ് ജോണ്‍ ജോസഫ് വളളിപടവില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റാണി ജിജോ ചാമക്കാല സ്വാഗതവും ജോയിന്റ് സെക്രട്ടറി തുഷാര പൂഴിക്കാല നന്ദിയും പറഞ്ഞു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.