നിമ്മി സ്റ്റീഫൻ കൊളക്കാട്ടിന്  പയ്യാവൂർ പോലീസിന്റെ സ്നേഹാദരം

പയ്യാവൂർ: ജനമൈത്രി പോലീസ് പയ്യാവൂരിന്റെ ഓണാഘോഷം നിമ്മി സ്റ്റീഫനൊപ്പം ആഘോഷിച്ചു. കാർക്കള നിട്ടെ എംബിഎ വിദ്യാർത്ഥിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തുവാൻ ശ്രമിക്കുന്നതിനിടയിൽ അതിസാഹസികമായി രക്ഷപ്പെടുത്തിയ മംഗലാപുരം കെ.എസ്. ഹെഗ്ഡെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും കർണാടക സർക്കാരിന്റെ സംസ്ഥാനതല ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്ക്കാര ജേതാവും പയ്യാവൂർ ടൗൺ ഇടവകാംഗവുമാണ് കൊളക്കാട്ട് നിമ്മി സ്റ്റീഫൻ. പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ ഐ പി എസ് നിമ്മി സ്റ്റീഫന് ഉപഹാര സമർപ്പണം നടത്തി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ അധ്യക്ഷത വഹിച്ചു.പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, സി.ഐ. ജോഷി, പഞ്ചായത്തംഗം ജോയി ജോസഫ് പൂവന്നിക്കുന്നേൽ, പയ്യാവൂർ എസ് ഐ പി.സി.രമേശൻ, എ.വി.ബാലകൃഷ്ണൻ, ഇ.കെ.സുനിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പായസം വിതരണവും നടത്തിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.