ലോസ്ആഞ്ചലസ് പള്ളിയിൽ തിരുനാൾ ഭക്തിനിർഭരമായി

സിജോയ് പറപ്പള്ളി

ലോസ് ആഞ്ചലസ് സെന്റ് പയസ് ടെന്റ് കനാനായ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാൾ ഭക്തി നിർഭരമായി സമാപിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ കൊടി ഉയർത്തി കൊണ്ട് തിരുനാളിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ ഫാ മാത്യു മുഞ്ഞനാട്ട് മുഖ്യ കാർമ്മികൻ ആയിരുന്നു. ഞായറാഴ്ച നടന്ന തിരുനാൾ റാസയിൽ ഫാദർ ബോബൻ വട്ടംപുറത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ കുര്യാക്കോസ് കുമ്പക്കീൽ ഫാദർ അബ്രോസ് ,ഫാദർ സിജു മുടക്കോടിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാദർ ഷിന്റോ പനച്ചിക്കാട്ട് തിരുനാൾ സന്ദേശം നൽകി തുടർന്ന് ആഘോഷമായ പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെആശിർവാദവും നടന്നു. തിരുനാളിന്റെ രണ്ടു ദിവസവും കലാസന്ധ്യയും സ്നേഹവിരുന്നും ഒരുക്കിയിരുന്നു .സെൻറ് സ്റ്റീഫൻസ് കൂടാതെ യോഗത്തിലെ കുടുംബാംഗങ്ങളായിരുന്നു തിരുനാൾ പ്രസുദേന്തിമാർ . വികാരി ഫാദർ സിജു മുടക്കോടിൽ കൈക്കാരന്മാരായ ജോസഫ് വട്ടാടികുന്നേൽ , ഫിലിപ്പ് ഓട്ടപ്പള്ളി തിരുനാൾ കൺവീനർ വിസി കലിപ്പുറത്തു കുടാരയോഗം
പ്രസിഡന്റ് ജോസ് കൊങ്ങംപുഴക്കാലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ തിരുനാളിന് നേതൃത്വം നൽകിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.