കോട്ടയം രൂപതയിലെ സീനിയർ വൈദികൻ ഫാ. അലക്സ് ചെട്ടിയാത്ത് നിര്യാതനായി.

കോട്ടയം രൂപതയിലെ സീനിയർ  വൈദീകനും,കൂടല്ലൂർ സെൻറ് മേരിസ് ക്‌നാനായ പള്ളി ഇടവകാംഗവും, രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും ,  ബി സി എം കോളേജ് റിട്ടേർഡ് പ്രൊഫസ്സറുമായിരുന്ന  ഫാ.ഡോ : അലക്സ് ചെട്ടിയാത്ത് നിര്യാതനായി.കൂടല്ലൂർ ഇടവകാംഗമായ അദ്ദേഹം 1930 ഓഗസ്റ്റ് പതിനാലാം തീയതി ആണ് ജനിച്ചത്. 1956 മാർച്ച് മാസം പത്താം തീയതി വൈദികനായി അഭിഷിക്തനായ അദ്ദേഹം സെൻറ് ജോസഫ് സെമിനാരി ആലുവയിലാണ് വൈദിക പഠനം പൂർത്തിയാക്കിയത് . പിന്നീട് റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസോഫ്‍യിൽ ഡോക്ടറേറ്റും അമേരിക്കയിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി . അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സ്തുത്യർഹമായ സേവനത്തിനു ശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയായിരുന്നു .മൃത സംസ്കാര ശുശ്രുഷകൾ സെപ്റ്റംബർ 14 ശനിയാഴ്ച നടക്കും അന്നേ ദിവസം രാവിലെ 7:30 am : ഒപ്പീസ് കിടങ്ങൂർ ഹോസ്പിറ്റൽ തുടർന്ന് 10:30am കൂടല്ലൂർ ചെട്ടിയാത്തു ഭവനത്തിൽ മൃതദേഹം പൊതു ദർശനത്തിനായി കൊണ്ട് വരും 2:30pm : സമാപന ശുശ്രുഷ കൂടല്ലൂർ സെന്റ് മേരിസ് പള്ളിയിൽ അഭി മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.