ഐക്യം 2019 നു  പ്രൗഡോജ്ജ്വല സമാപനം.

കടുത്തുരുത്തി: ഐക്യം 2019 നു കടുത്തുരുത്തിയിൽ പ്രൗഡോജ്ജ്വല സമാപനം. രണ്ടു ദിവസമായി നടന്ന സംഗമത്തിൽ 1400 ഓളം പ്രതിനിധികൾ സംബന്ധിച്ചു. വിവിധ കലാപരിപാടികളിലൂടെയും ക്ലാസു കളിലുടെയും യുവജനങ്ങളിൽ കൂടുതൽ സഭ-സമുദായ അവബോധം ഉണ്ടാക്കുവാൻ ഇതിലൂടെ കഴിഞ്ഞു. സമാപന  ദിവസം സിനിമാ സംവിധായകനും  കുറുപ്പന്തറ ഇടവകാംഗവുമായ ദിലീഷ്​ പോത്തനുമായി പ്രതിനിധികൾ സംവദിച്ചു. സമാപന  സമ്മേളനം മാർ മാത്യൂ മൂലക്കാട്ട്​ മെത്രാ​പ്പോലീത്ത ഉദ്​ഘാടനം ചെയ്​തു. കെ.സി.വൈ.എൽ പ്രസിഡൻറ്​ ബിബീഷ്​ ഓലിക്കമുറിയിൽ അധ്യക്ഷതവഹിച്ചു. തോമസ്​ ചാഴികാടൻ എം.പി മുഖ്യാതിഥിയായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.