കെ.സി.വൈ.എല്‍. സുവര്‍ണ്ണ ജൂബിലി ഐക്യം 2019 ന്‌ കടുത്തുരുത്തിയില്‍ ഉജ്ജ്വല തുടക്കം

കടുത്തുരുത്തി: കെ.സി.വൈ.എല്‍. സുവര്‍ണ്ണ ജൂബിലി ഐക്യം 2019 ന്‌ കടുത്തുരുത്തിയില്‍ ഉജ്ജ്വല തുടക്കം. സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത രണ്ട്‌ ദിവസത്തെ സംഗമത്തിന്‌ തിരിതെളിച്ചു. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയില്‍ അധ്യക്ഷനായിരുന്നു. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ലോകായുക്ത ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കെ.സി.സി. പ്രസിഡന്റ്‌ സ്റ്റീഫന്‍ ജോര്‍ജ്‌, കെ.സി.വൈ.എം. പ്രസിഡന്റ്‌ സിറിയക്‌ ചാഴികാടന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. എബ്രഹാം പറമ്പേട്ട്‌, കെ.സി.വൈ.എല്‍. ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, ജോബിഷ് ജോസ് , ഫൊറോന ചാപ്ലയിന്‍ ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌, അതിരൂപതാ ജനറല്‍ സെക്രട്ടറി ജോമി ജോസ്‌ കൈപ്പാറേട്ട്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.