അഞ്ചാമത് ഓഷ്യനാ ക്നാനായ കൺവൻഷൻ പൈതൃകം 2020 രെജിസ്ട്രേഷന് മികച്ച പ്രതികരണം

അഡലൈഡ് :അഞ്ചാമത് ഓഷ്യനാ ക്നാനായ കൺവൻഷൻ പൈതൃകം 2020 രെജിസ്ട്രേഷന് മികച്ച പ്രതികരണം. പെർത്തിൽ വച്ചായിരുന്നു രെജിസ്ട്രേഷൻ ഉത്ഘാടനം ചെയ്യപ്പെട്ടത്. ആദ്യ മണിക്കൂറിൽ 41 ഫാമിലികൾ പെർത്തിൽ നിന്നും ഒരുമിച്ച് ഗ്രൂപ്പ്‌ ബുക്കിങ് നടത്തിയതാണ് രെജിസ്ട്രേഷൻ വേഗത്തിൽ ആകാൻ കാരണം. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂസിലാൻഡിൽ നിന്നും ഒരുപാട് ഗ്രൂപ്പ്‌ ബുക്കിങ് നടന്നതും രെജിസ്ട്രേഷൻ ഉയരാൻ കാരണമായി. റിസോർട്ടുകളിൽ ഒരുമിച്ച് താമസ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ്‌ ബുക്കിങ് നടത്തുന്നത്. ആദ്യം ബുക്ക്‌ ചെയ്യുന്ന 150 ഫാമിലികളിൽനിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഓറിയോൺ ട്രാവെൽസും പൈതൃകം 2020 ടീമും ചേർന്ന് സ്പോൺസർ ചെയ്യുന്നത്. ആദ്യ ഭാഗ്യശാലിക്ക് ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് സമ്മാനമായി ലഭിക്കും. അടുത്ത ഭാഗ്യശാലിക്ക് $250 സമ്മാനമായി ലഭിക്കും.തുടർന്നുള്ള 10 ഭാഗ്യശാലികൾക്ക് ബറോസ്സ വാലിയിൽ സൗജന്യ ഹെലികോപ്റ്റർ റൈഡ് ലഭിക്കും. നൂറ്റാണ്ടുകളുടെ തനിമ പേറുന്ന ക്നാനായക്കാർക്ക് ഒന്നിച്ചു കൂടാനും ബന്ധങ്ങൾ പുതുക്കുവാനുമുള്ള അവസരമാണ് ക്നാനായ കൺവെൻഷനുകൾ.ഐഡിയൽ ലോൺസാണ് കൺവെൻഷന്റെ മെഗാ സ്പോൺസർഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.