UKKCA കെന്റ് റീജിയണിൽ നടത്തിയ UKKCYL ന്റെ പ്രഥമ ക്യാമ്പ് ഉജ്വല വിജയം  നടവിളികൾ നെഞ്ചിലേറ്റി ക്നാനായ യുവജനങ്ങൾ
മാത്യു പുളിക്കത്തൊട്ടിൽ
കെന്റിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ക്നാനായ മിഷനിൽ ക്നാനായ സമുദായത്തിന്റെ ഭാവിയും നാളെയുടെ വാഗ്ദാനങ്ങളുമായ UKKCYL അംഗങ്ങൾക്കു വേണ്ടി നടത്തിയ പ്രഥമ ക്യാമ്പ് സംഘടക മികവുകൊണ്ടും ക്നാനായ യുവജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. UKKCYL Blossom 2019 എന്ന പേരിൽ സംലടിപ്പിച്ച ക്യാമ്പ് പ്രസിദ്ധ ക്രൈസ്തവ തീർത്ഥാതടന കേന്ദ്രമായ ഐയിൽസ് ഫോർട് പ്രയറിയിൽ വച്ചാണ് നടന്നത്. റവ ഫാ ജോഷി കൂട്ടുംങ്കൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ ചാപ്ലയൻസിയുടെ നിയുക്ത ചാപ്ലയൻ റവ ഫാ ജിബിൻ പാറടിയിൽ, എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ ദിവ്യബലിയോടെ 9.30 ന് ക്യാമ്പിന് തുടക്കമായി
മെഡ്‌വേ, മെയ്ഡ്സ് റ്റോൺ ആൻഡ്‌ ടൺബ്രിഡ്ജ് വെൽസ്,, കെന്റ്, ഈസ്റ്റ്ബോൺ യൂണിറ്റുകളിൽ നിന്നെത്തിയ നൂറിലേറെ ക്നാനായ യുവജനങ്ങൾക്ക് ഒത്തു ചേരാൻ അവസരമൊരുക്കിയ ക്യാമ്പ് പുതിയൊരൂർജ്ജവും സമുദായ അവബോധവും പകർന്നേകി.
ശ്രീ ഷാജി ചരമേൽ നയിച്ച ബോധവൽക്കരണ ക്ലാസ്സ് കുടിയേറ്റക്കാരുടെ ആദ്യ തലമുറക്കാർ എന്ന നിലയിൽ മാതാപിതാക്കളും കുട്ടികളും നേരിടുന്ന വെല്ലുവിളികളും സംലർഷങ്ങളും വ്യക്തമായി പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്തത്  കുട്ടികൾക്കും മാതാപിതാക്കൾക്കും പുതിയൊരു അനുഭവമായി.
  UKKCYL ന്റെ മുഴുവൻ സെൻട്രൽ കമ്മറ്റിയംഗങ്ങളും കെന്റിലെ യുവജന ക്യാമ്പിന് ആവേശമേകാനെത്തിയതും ആതിഥയ യൂണിറ്റായ മെയ്ഡ്സ്റ്റോൺ യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ആദ്യ യുവജന ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർക്ക് ബാർബിക്യൂ പാർട്ടിയൊരുക്കിയതുമൊക്കെയായി മറക്കാനാവാത്ത ഒരു പിടി ഓർമ്മകളും സ്വസമുദായത്തെ കുറിച്ച് ഏറെ അഭിമാനവും നെഞ്ചിലേറ്റിയാണ് കെന്റിലെ യുവജനങ്ങൾ നടവിളികളോടെ പ്രഥമ ക്യാമ്പ് അവസാനിപ്പിച്ചത്.
  ഫാ ജോഷി കൂട്ടുങ്കൽ, KCYL ഡയറക്ടേഴ്സ് ആയ ബെന്നി ജോർജ്, സിജി സിറിയക്ക്, സണ്ണി തോമസ്, ജെസ്സി ഷിജോ എന്നിവർ ക്യാമ്പിന് നേതൃത്വമേകി







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.