റെജി തോമസിന് മഹാകവി പി കുഞ്ഞിരാമന്‍ സ്മാരക ഫെലോഷിപ്പ് അവാര്‍ഡ്

റെജി തോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍, മഹാകവി പി. കുഞ്ഞിരാമന്‍ സ്മാരക സംസ്ഥാന  ഫെലോഷിപ്പ് അവാര്‍ഡിന് അര്‍ഹനായി. ആര്‍ട്ടിസ്റ്റ് ആന്റ് റൈറ്റേഴ്‌സ് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 4 ന് തിരുവനന്തപുരത്ത് വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍വച്ച്‌നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍, സൂര്യാകൃഷ്ണമൂര്‍ത്തി , റെജി തോമസിന് മെമന്റോയും പൊാടയും സമ്മാനിച്ചു. തദവസരത്തില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ശ്രീ. അനില്‍ ചേര്‍ത്തല അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ സന്നിഹിതനായിരുന്നു. വിവിധ മേഖലകളില്‍ ശ്രീ. റെജി തോമസിനെ തേടിയെത്തുന്ന 67-ാമത്തെ പുരസ്‌ക്കാരമാണിത്. മാഞ്ഞൂര്‍ കുൂപ്പറമ്പില്‍ കുടുംബാംഗം. ചാമക്കാല സെന്റ് ജോസ് ക്‌നാനായ കത്തോലിക്കാ പള്ളി ഇടവകാംഗം. ഭാര്യ ബിന്‍സി റെജി, കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം (നേഴ്‌സ്, മെറ്റേണിറ്റി ഹോസ്പിറ്റല്‍, കുവൈറ്റ്), മക്കള്‍-തോംസണ്‍, ആന്‍ മരിയ,  ജോസ്‌വിന്‍.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.