MKCA തിരുവോണം സെപ്റ്റംബര്‍ 14 ന്

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 14 ന് നടത്തപ്പെടുന്നു. അത്തപ്പൂക്കളമിട്ടും തിരുവാതിരകളിച്ചും മാവേലിമന്നന് വരവേകാനായി MKCA യുടെ എല്ലാ കുടുംബാംഗങ്ങളും ഒന്നായി ഒരുമയോടെ ഒരുങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ജിജി ഏബ്രഹാം അറിയിച്ചു. ഇത്തവണത്തെ ഓണാഘോഷം നയനമനോഹരമാക്കുന്നതിനുവേണ്ടി കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ബിജു പി. മാണിയും സംഘവും അഹോരാത്രം പ്രയത്‌നിച്ചുവരുന്നു. വിവിധ പ്രായക്കാര്‍ക്കുള്ള Games, Comedy Skit, Dances എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റു കമ്മറ്റിയംഗങ്ങളായ ബിന്ദു ഏലൂര്‍, റ്റോമി തോമസ്, ഷാജി മാത്യു, റോയി മാത്യു എന്നിവരും പരിപാടിയുടെ വിജയത്തിനായി തങ്ങളുടെ ചുമതലകള്‍ ചെയ്തുവരുന്നു. MKCA യുടെ ഓണാഘോഷത്തിലേക്ക് ഒരിക്കല്‍ക്കൂടി എല്ലാ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ജിജോ കിഴക്കേക്കാട്ടില്‍ അറിയിച്ചു.

Our Lady of Lourdes Social Club

275 Ploder Lane

Farnworth, Bolton

BL4 0BR







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.