മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അധ്യാപകദിനം ‘ LIGERA -2K19 ‘ ആചരിച്ചു.

മടമ്പം: പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അധ്യാപകദിനം ‘ LIGERA -2K19 ‘ ആചരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അധ്യാപകരെയും ദേശീയ അധ്യാപ അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍ സി യുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം സാമൂഹ്യ പ്രവര്‍ത്തകനും റിസോഴ്സ് പേഴ്സനുമായ അനന്ദന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ‘ അറിയാന്‍ വളരാന്‍ ‘ എന്ന ചോദ്യോത്തര പരിപാടിയില്‍ അധ്യാപകരും അധ്യാപക വിദ്യാര്‍ഥികളും പങ്കെടുത്തു. ജോമോള്‍ ജോസ് ,അഞ്ജുഷ കുര്യന്‍ അമൃത കെ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ മാനേജര്‍ ഫാ.ലൂക്ക് പൂതൃക്കയില്‍ സംബന്ധിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.