മലബാര്‍ സെഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ കേന്ദ്രതല ഓണാഘോഷം  നടത്തി

മലബാര്‍ സെഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ കേന്ദ്രതല ഓണാഘോഷം ചങ്ങിലേരി സേക്രട്ട്‌ ഹാര്‍ട്ട്‌ പാരിഷ്‌ഹാളില്‍ നടത്തുകയുണ്ടായി. ചങ്ങിലേരി സേക്രട്ട്‌ ഹാര്‍ട്ട്‌ ഫൊറോന പള്ളിവികാരി.ഫാ.തോമസ്‌ കീന്തനാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ .കെ.പി.ഹംസ ഉദ്‌ഘാടനം ചെയ്‌തു. മാസ്സ്‌ സെക്രട്ടറി ഫാ.ബിബിന്‍ തോമസ്‌ കണ്ടോത്ത്‌ ആമുഖപ്രസംഗം നടത്തി. ചുള്ളിയോട്‌ പ്രത്യാശ മാതാ പള്ളിവികാരി.ഫാ.ഷാജി ചേറോലിക്കല്‍ ഓണസന്ദേശം നല്‌കി. സെന്റ്‌ ജോസഫ്‌ കോണ്‍ഗ്രീഗേഷന്‍ മലബാര്‍ റീജ്യണ്‍ സുപ്പീരിയര്‍ സി.മെര്‍ലിന്‍.എസ്‌.ജെ.സി ആശംസപ്രസംഗം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധയിനം മത്സരപരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ചങ്ങിലേരി യൂണിറ്റ്‌ അവതരിപ്പിച്ച തിരുവാതിര, മംഗലഗിരി യൂണിറ്റ്‌ അവതരിപ്പിച്ച ഓണപ്പാട്ട്‌ , ചുള്ളിയോട്‌ യൂണിറ്റിലെ മാവേലി എന്നിവ ഓണാഘോഷപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി. മത്സരവിജയികള്‍ക്ക്‌ മംഗലഗിരി മര്‍ത്താമറിയം പള്ളിവികാരി. ഫാ.അബ്രാഹം പുതുകുളത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ .അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതവും, ചുള്ളിയോട്‌ ആനിമേറ്റര്‍ ലാലി ജോയ്‌ നന്ദി പറഞ്ഞു. മാസ്സ്‌ പ്രോജക്‌ട്‌ കോ-ഓര്‍ചിനേറ്റര്‍.അലന്‍ പീറ്റര്‍ നേതൃത്വം നല്‌കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.