ക്നാനാ‍യ റീജിയൺ – പ്രീ – മാര്യേജ് കോഴ്സ് ഒക്ടോബർ 18 മുതൽ ഷിക്കാഗോയിൽ

ബിനോയി സ്റ്റീഫൻ കിഴക്കനടി

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ഒക്ടോബർ 18 മുതൽ 20 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ്  ഈ ത്രിദിന കോഴ്സിന് നേത്യുത്വം നൽകുന്നത്. അമേരിക്കയിലോ, ഇന്ത്യയിലോ വിവാഹിതരാകുവാൻ പോകുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു.വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ വിവാഹ ഒരുക്ക സെമിനാർ തീർച്ചയായും യുവജനങ്ങൾക്ക് അവർ ആരംഭിക്കുന്ന കുടുംബജീവിതത്തിന് ഏറെ സഹായകരമാകുന്ന ഒന്നാകുമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 – 205 – 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റെജിസ്റ്റർ ചെയ്യേണ്ടതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.