ശുചിത്വ ബോധവല്‍ക്കരണ സെമിനാറും കിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു

കോട്ടയം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് ശുചിത്വ ബോധവല്‍ക്കരണ സെമിനാറും ഭക്ഷണകിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഓക്‌സ്ഫാം പ്രതിനിധികളായ ഷൈനി ലാലു, സുബിന്‍ ചാക്കോ സണ്ണി, സാമൂഹ്യ പ്രവര്‍ത്തകരായ തോമസ്സുകുട്ടി കെ. മാവേലില്‍,  ബെസ്സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ശുചിത്വ ബോധവല്‍ക്കരണ സന്ദേശം പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിന്  തോമസ്സുകുട്ടി കെ. മാവേലില്‍ നേതൃത്വം നല്‍കി. കോട്ടയം ജില്ലയിലെ പ്രളയ ദുരിതമനുഭവിച്ച കുമരകം, മള്ളുശ്ശേരി, ചെങ്ങളം, കാരിത്താസ്, സംക്രാന്തി, ചെറുവാണ്ടൂര്‍ എന്നിവിടങ്ങളിലെ കുടംബങ്ങളോടൊപ്പം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കുമാണ് ബോധവല്‍ക്കരണ സെമിനാറിനോടനുബന്ധിച്ച് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, റവ, പയര്‍, കടല, തേയില, ബിസ്‌ക്കറ്റ്, കുടിവെള്ളം എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. 350തോളം പേര്‍ പങ്കെടുത്തു.

ഫാ. സുനില്‍ പെരുമാനൂര്‍

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ഫോണ്‍: 9495538063

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.