മോന്റിബെല്ലോ ക്‌നാനായ കത്തോലിക്കാ  ദേവാലയത്തില്‍ വി. പത്താം പീയൂസിന്റെ തിരുനാള്‍ ഇന്നും നാളെയും

Siby Vazhappalli

മോന്റിബെല്ലോ : വി. പത്താം പീയൂസ് ക്‌നാനായ കോത്തോലിക്കാ ദേവാലയത്തില്‍ വി. പത്താം പീയൂസിന്റെ തിരുനാള്‍ ആഗസറ്റ് 31, സെപ്റ്റബര്‍ 1, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷമായി കോണ്ടാടുന്നു. ആഗസറ്റ് 31, ശനിയാഴ്ച വൈകിട്ട് 5 മണിക്ക് റവ. ഫാ. മാത്യു കുര്യന്‍ പതാകയുര്‍ത്തി തുടര്‍ന്ന് 5.15ന് വി. കുര്‍ബാനയോടുകൂടി തിരുനാളിന് തുടക്കമാകും തുടര്‍ന്ന് ഫാ. ബോബന്‍ വട്ടപുറത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വിവധ കലാപരിപാടികള്‍ നടക്കും.

സപ്റ്റബര്‍ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ഫാ. ബോബന്‍ വട്ടപുറത്ത് നേത്യത്വം നല്‍കും ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ആബ്രോസ്, ഫാ. സോനി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. ഫാ. ഷിന്റോ സെബാസ്റ്റ്യന്‍ പനച്ചിക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടക്കും. ഇന്നും നാളെയും നടക്കുന്ന വി. പത്താം പീയൂസിന്റെ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഗങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ സിജു മുടക്കോടിൽ കൈക്കരന്മാരായ ജോസഫ് സൈമൺ വട്ടാടികുന്നേൽ ,ഫിലിപ്പ് ഓട്ടപ്പള്ളി തിരുനാൾ കൺവീനർ വിസി കള്ളിപുറത്തു ,സെന്റ് സ്റ്റീഫൻസ് കുടാരയോഗം പ്രസിഡന്റ് ജോസ് കൊങ്ങമ്പുഴക്കാലായിൽ എന്നിവർ അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.