പ്രളയാനന്തര കുടിയേറ്റ മേഖലയ്ക്ക് കൈത്താങ്ങായി ക്നാനായ പത്രവും

മടമ്പം . അപ്രതീക്ഷിതവും അസാധാരണവുമായ വെള്ളപ്പൊക്കത്തിൽ തകർന്ന മടമ്പത്തെയും പരിസര പ്രദേശങ്ങളിലെയും പ്രളയബാധിതർക്ക് ആശ്വാസമായി ക്നാനായ പത്രവും രംഗത്തെത്തി. കണ്ണൂർ ജില്ലയിൽ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച മടമ്പം, അലക്സ് നഗർ, പ്ടാരി, തൃക്കടമ്പ് ,കൈതപ്രം പ്രദേശങ്ങളിലെ നാനാ ജാതി മതസ്ഥരായ 20 കുടുംബങ്ങൾക്ക് 50000 രൂപയുടെ സഹായമാണ് ക്നാനായ പത്രം നൽകിയത്.29 ,08 ,2019 ന് മടമ്പം മേരിലാന്റ് ഹൈസ്കൂളിൽ ചേർന്ന യോഗത്തിൽ മടമ്പം ഫൊറോന വികാരി വെരി ‘ റവ.ഫാദർ’ലൂക്ക് പുത്രക്കയിൽ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ശ്രീ’ പി.പി.രാഘവൻ സഹായ വിതരണം നിർവ്വഹിച്ചു.നഗരസഭ കൗൺസിലർ ശ്രീ.ബിനോയ്‌ കെ പറമ്പേട്ട് സ്വാഗതവും ശ്രീ.ബിജു മുല്ലൂർ നന്ദിയും രേഖപ്പെടുത്തി.2018ലെ മഹാ പ്രളയത്തിൽ പ്രിയ വായനാക്കാരുടെ സഹായത്താൽ നിരവധിപേർക്കാണ് അന്ന് ക്നാനായ പത്രം ധന സഹായം സമാഹരിച്ചു നൽകിയത് .എന്നാൽ ഈ പ്രളയത്തിൽ മറ്റ് നിരവധി സംഘടനകളും സ്‌ഥാപനങ്ങളും മുന്നിട്ട് ഇറങ്ങിയത് കൊണ്ട് മറ്റൊരു ധനസഹായം ആവശ്യപ്പെട്ട് വായനക്കാരുടെ മുന്നിലേക്ക് ഇറങ്ങേണ്ട എന്ന് ക്നാനായ പത്രം മാനേജിങ് ടീം തീരുമാനിക്കുകയായായിരുന്നു .എന്നാൽ മലബാർ മേഖലയിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സഹായമെത്തിക്കുവാൻ ക്നാനായ പത്രം മാനേജിങ് ടീം സ്വന്തമായി ആ തുക കണ്ടെത്തുകയായിരുന്നു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.