കേരളപ്പൂരം ആവേശത്തിലാക്കി Royal 20 Birmingham

ഇംഗ്ലണ്ടിലെ മലയാളികളെ വള്ളംകളിയുടെയും വഞ്ചിപ്പാട്ടിന്റെയും തീരത്തേക്ക് അടുപ്പിക്കുന്ന UUKMA കേരളപ്പൂരം 2019 ആഗസ്റ്റ് 31 ന് ഷെഫീല്‍ഡിലെ മാന്‍വേര്‍ഡ് തടാകത്തില്‍ നടക്കുമ്പോള്‍ മത്സരത്തിനായി ഒരുക്കങ്ങള്‍ വിവിധ ടീമുകള്‍ പൂര്‍ത്തിയാക്കി.
ബര്‍മ്മിങ്ഹാമില്‍ നിന്ന് വള്ളംകളിയുടെയും വഞ്ചിപ്പാട്ടിന്റെയും താളപ്പെരുമയുടെ ഉസ്താദായ ശ്രീ. ജോമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള കുമരകം വള്ളം പരിശീലനം പൂര്‍ത്തിയാക്കി വരുന്നു. Royal 20 Birmingham ടീമാണ് ഇത്തവണ കുമരകം വള്ളത്തില്‍ ഓളപ്പരപ്പിലേക്കെത്തുന്നത്. രണ്ടാം ഹീറ്റ്‌സില്‍ 4-ാം ട്രാക്കിലാണ് കുമരകം വള്ളം മത്സരിക്കുന്നത്. വള്ളംകളിപ്രേമികളായ ഒരുസംഘം ആളുകളുടെ കൂട്ടായ്മയാണ് Royal 20 Birmingham.
കേരളത്തിലെ ജല ഒളിമ്പിക്‌സായ ആലപ്പുഴ നെഹ്രുട്രോഫി നേടിയതടക്കം നിരവധി തവണം താളപ്പെരുപ്പ് തീര്‍ത്ത ജോമോന്റെ നേതൃത്വം ടീമിന് പുത്തന്‍ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. വള്ളംകളി എന്നുംകുട്ടനാടിന്റെ ഹൃദയത്തുടിപ്പാണെന്നും നാടിനെ ഒന്നിപ്പിക്കുന്ന പ്രധാന കായിക ഇനമാണെന്നും ആയതിനാല്‍ മത്സരത്തില്‍പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നതിന്റെ കൂടെ Royal 20 Birmingham ന്റെ വിജയത്തിനായിപ്രേക്ഷകരുടെ പിന്തുണ ടീം മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു.
ടീമിന്റെ പരിശീലനം വാര്‍വിക്കിലെ തടാകത്തില്‍ നടന്നതിന്റെ വീഡിയോടും ഫോട്ടോസും തുടര്‍ന്ന് കാണുക.
നെഹൃട്രോഫിയില്‍ 16 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി തുഴഞ്ഞ ശ്രീ. ജോമോന്‍ കുമരകത്തിന്റെ നേതൃത്വത്തിലുള്ള Royal 20 Birmingham തുഴയുന്ന കുമരകം വള്ളത്തിന്റെ സ്‌പോണ്‍സേര്‍ഡ് Vostek റിക്രൂട്ടിങ്ങ് ഏജന്‍സിയാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.