ക്‌നായിത്തൊമ്മന്റെ പാരമ്പര്യത്തിലേറി ക്‌നാനായ കരുത്തില്‍ Royal 20 Birmingham

ജോഷി പുലിക്കൂട്ടില്‍
ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് മാന്‍വേര്‍സ് തടാകത്തില്‍ ഓഗസ്റ്റ് 31-ാം തീയതി ശനിയാഴ്ച നടക്കുന്ന കേരളപ്പൂരം 2019 എന്ന ജലോത്സവത്തിനായി ക്‌നാനായിത്തൊമ്മന്റെ പാരമ്പര്യവും ക്‌നാനായ കരുത്തുമായി Royal 20 Birmingham ടീം പരിശീലനം പൂര്‍ത്തിയായി വരുന്നു.
വള്ളവും വെള്ളവും എന്നും ഉള്‍ക്കൊണ്ട കുമരകം എന്ന ചെറു ഗ്രാമത്തില്‍ നിന്ന് വള്ളംകളിയുടെ എല്ലാ വികാരങ്ങളുമായി ഇംഗ്ലണ്ടിലെത്തിയ ജോമോന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് കുമരകം വള്ളത്തില്‍ Royal 20 Birmingham ടീം ഇത്തവണ ഇറങ്ങുന്നത്. ക്‌നായിത്തൊമ്മന്റെയും ഉറഹാമാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കെത്തിയ ക്‌നാനായ ജനതയുടെ പിന്‍തലമുറ ഇന്ന് ജോമോന്റെ നേതൃത്വത്തില്‍ മറ്റ് ടീമുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ ജലോത്സവത്തില്‍ തൊടുകന്‍ വള്ളത്തില്‍ തുടങ്ങി 2016 ല്‍ നെഹൃുട്രോഫി നേടിയ ജലചക്രവര്‍ത്തി കാരിച്ചാല്‍ വള്ളത്തിന്റെ വരെ മുഖ്യ ഭാഗമാകുവാന്‍ ഭാഗ്യം സിദ്ധിച്ച ജോമോന് ഇവിടെ തന്റെ സ്വന്തം ഗ്രാമമായ കുമരകത്തിന്റെ പേരിലുള്ള വള്ളത്തിന്റെ ക്്യാപ്റ്റനായി ക്‌നാനായക്കാരുടെ സ്വന്തം കൈക്കരുത്തില്‍ മത്സരിക്കാന്‍ സാധിച്ചത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി ജോമോന്‍ പറഞ്ഞു.
കാരിച്ചാല്‍ വള്ളത്തില്‍ ഹാട്രിക് നേടിയ നെല്ലാനിക്കല്‍ പാപ്പച്ചന്‍ എന്ന കുമരകത്തിന്റെ വള്ളംകളിനായകനെപ്പോലെ ഇന്ന് ഇംഗ്ലണ്ടില്‍ ജോമോന്‍ തേര് തെളിക്കുമ്പോള്‍ ക്‌നാനായക്കാരുടെ കുമരകം വള്ളം 2-ാം രീറ്റ്‌സില്‍ 4-ാം ട്രാക്കില്‍ റിക്കോര്‍ഡ് വേഗത സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. മലബാര്‍ മുതല്‍ കുമരകം വരെയുള്ള നിരവധി ഇടവകകളില്‍ നിന്നുള്ള പരിചയസമ്പന്നതയും കൗമാരക്കരുത്തും ഒന്നിച്ചിണചേര്‍ന്ന Royal 20 Birmingham മിന്റെ വിജയത്തിനായി എല്ലാ ക്‌നാനായ സഹോദരങ്ങളുടേയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.