സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

കോട്ടയം: അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കായി ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കുട്ടികളില്‍ വിജ്ഞാനവും വിനോദവും നിറയ്ക്കുന്നതോടൊപ്പം മൂല്യധിഷ്ഠിത ജീവിത ദര്‍ശനങ്ങളും പങ്കുവയ്ക്കുവാന്‍ സ്മാര്‍ട്ട് ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സാമൂഹ്യ പ്രവര്‍ത്തകയായ ബിസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സ്മര്‍ട്ട് പഠന കളരിയോടനുബന്ധിച്ച് നടത്തപ്പെട്ട ക്ലാസ്സുകള്‍ക്ക് മേരി ഫിലപ്പ്, സോജന്‍ മേക്കലാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനവും കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള നൂറോളം സ്മാര്‍ട്ട് പരിശീലകര്‍ പരിശീലനക്കളരിയല്‍ പങ്കെടുത്തു.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.