രണ്ടാമത് ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ നവ്യ മരിയയ്ക്ക് ഒന്നാം സ്‌ഥാനം

കുറ്റൂര്‍: സെന്‍റ് മേരീസ് മലങ്കര ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടത്തിയ ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ നീറിക്കാട് ഇടവകാംഗമായ നവ്യ മരിയ, പൂഴിക്കോല്‍ ഇടവകാംഗമായ അമിത് ജോയ്സ്, കുറുമുള്ളൂര്‍ ഇടവകാംഗമായ സിജിന്‍ മോന്‍ സിറിയക് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വിജയികള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ സമ്മാനങ്ങള്‍ നല്‍കി. സീന സാബു ഉഴവൂര്‍, മരിയ ജെയിംസ് കരിങ്കുന്നം,ടോണി ജോയ് ഏറ്റുമാനൂര്‍,ജെമി ഫിലിപ്പ് കരിങ്കുന്നം, സ്റ്റീഫന്‍ തോമസ് ചുങ്കം എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.കെ സി വൈ എല്‍ അതിരൂപതാ പ്രസിഡന്‍്റ് ബിബീഷ് ഓലിക്കമുറിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗം മാര്‍ കുര്യന്‍ വയലുങ്കല്‍ ഉത്ഘാടനം ചെയ്തു. മലങ്കര റീജിയന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ ചാപ്ളിയ്ന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് ,ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍ (മലങ്കര ഫൊറോനാചാപ്ളിയ്ന്‍),ഫാ.ഷിജു വട്ടംപുറത്ത് (കുറ്റൂര്‍ യൂണിറ്റ് ചാപ്ളിയ്ന്‍ ),ജിബിന്‍ കിഴക്കേക്കുറ്റ് (ചിക്കാഗോ യുവജനവേദി പ്രതിനിധി), ക്രിസ്ലിന്‍ ലൂക്ക കുറുപ്പിനകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.അതിരൂപതാ സെക്രട്ടറി ജോമി കൈപ്പാറേട്ട് സ്വാഗതവും,കുറ്റൂര്‍ യൂണിറ്റ് പ്രസിഡന്‍്റ് അബിന്‍ ചാക്കോ കിഴക്കേആക്കല്‍ നന്ദിയും പറഞ്ഞു. അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, ഭാരവാഹികളായ സ്റ്റെഫി കപ്ലങ്ങാട്ട്, ജോണിസ് പി സ്റ്റീഫന്‍, ജിനി ജിജോ, സി. ഡോ. ലേഖ എസ്.ജെ.സി , കുറ്റൂര്‍ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.