യുകെയിലെ  ക്‌നാനായ  യുവജന സംഗമം , “തെക്കൻസ് 2019 “, ലോഗോ പ്രകാശനം ചെയ്‌തു !

യുകെയിലെ  ക്നാനാനായ  യുവജനങ്ങളുടെ സംഗമ മായ  തെക്കൻസ് 2019 ന്റെ ലോഗോ  പ്രകാശനം ചെയ്തു !യുകെയിലെ  ക്നാനാനായ  യുവജനങ്ങളുടെ ആവേശമായ യുവജന സംഗമം  ”  തെക്കൻസ് 2019 ” ന്റെ ലോഗോ പ്രകാശനം  കോട്ടയം രൂപതയുടെ മേലധ്യക്ഷൻ  മാർ  മാത്യു മൂലക്കാട്ട്  നിർവഹിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം അരമന യിൽ വച്ച് നടന്ന ചടങ്ങിൽ UKKCYL  ന്റെ ജോയിന്റ്  സെക്രട്ടറി   ജസ്റ്റിൻ ജോസ് പാട്ടാറുകുഴിയിൽ , UKKCYL നാഷണൽ  ഡയറക്ടർ  സിന്റോ  വെട്ടുകല്ലേൽ എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞ വര്ഷം നടന്ന “തെക്കൻസ് 2018 ” യുകെയിലെ ക്നാനായ യുവജന ങ്ങളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് , ശൈലി  കൊണ്ടും  അവതരണം കൊണ്ടും , വമ്പൻ സാന്നിധ്യം കൊണ്ടും  UKKCYL  ന്റെ ചരിത്രത്തിൽ  തന്നെ ഒരു നാഴികക്കല്ലായി മാറിയിരുന്നു. കഴിഞ്ഞ വർഷത്തെ  വമ്പൻ വിജയത്തിന്റെ ചുവടു പിടിച്ചു കൊണ്ട്  ഈവർഷം  നവംബർ -9 ന്  ബിർമിങ്ഹാമിൽ നടക്കുന്ന  തെക്കൻസ് 2019,  അതിലും  കേമമാക്കാൻ  പ്രസിഡണ്ട് ടെനിൻ ജോസ് കടുതോടിലിൻെറ നേതൃ ത്തിൽ , സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും , മറ്റു കമ്മറ്റി അംഗങ്ങളായ വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ , നാഷണൽ  DIRECTORS ആയ സിന്റോ  വെട്ടുകല്ലേൽ , ജോമോൾ സന്തോഷ്  എന്നിവരുടെ  നേതൃത്വ ത്തിൽ  വൻ  സന്നാഹങ്ങൾ  ആണ്   ഇത്തവണ യുവജനങ്ങൾക്കായി  ഒരുക്കുന്നത് . UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ UKKCYL  സെൻട്രൽ കമ്മറ്റിയും UK യിലെ എല്ലാ  KCYL യൂണിറ്റുകളും   ഒരേ ചരടിൽ കോർത്ത  മണി മുത്തു  പോലെ  ഒന്നായി അത്യധികം  മേന്മയോടെ  പ്രവർത്തിക്കുന്നു.

ലോഗോ പ്രകാശനത്തോടെ  തെക്കൻസ് 2019 ന്റെ  ഒരുക്കങ്ങൾക്ക്  UKKCYL  തുടക്കം കുറിക്കുകയാണ് .UK യിലെ 40  ഓളം വരുന്ന യൂണിറ്റുക ളിലെ നാലായിരുത്തോളം വരുന്ന   മുഴുവൻ യുവജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര കമ്മറ്റി അംഗങ്ങൾ . UK യിലെ എല്ലാ KCYL  യൂണിറ്റ്  അംഗങ്ങളും അവരുടെ DIRECTORS  ൻറെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ക്നാനായ യുവജന മാമാങ്കത്തിൽ  പങ്കെടുക്കുവാനും പരിപാടികൾ അവതരിപ്പിക്കുവാനും  തയ്യാറായിക്കൊണ്ടിരിക്കുന്നു. യുകെയിലെ ബഹുമാനപ്പെട്ട എല്ലാ ക്നാനായ വൈദീകരുടെയും, ക്നാനായ കത്തോലിക്  വിമൻസ് ഫോറത്തിന്റെയും എല്ലാവിധ പിന്തുണയും സഹകരണങ്ങളും യുവജനങ്ങൾക്ക്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്.

UKKCA യുടെ കഴിഞ്ഞ കൺവെൻഷനിൽ യുവജനങ്ങളുടെ സാന്നിധ്യവും   കൺവെൻഷൻ ന്റെ വിജയത്തി നായി KCYL ന്റെ  പൂർണ്ണമായ സഹായ സഹകരണങ്ങളും വളരെയേറെ  ശ്രദ്ധേയയാമായിരുന്നു. യുവജനങ്ങളുടെ ഈ  സംഗമത്തിന്  മാതൃ സംഘടനയായ UKKCA നാഷണൽ കൗണ്സിലി ൻറെ  എല്ലാ പിൻതുണയും യുവജനങ്ങൾക്ക്‌ ഊർജ്ജവും  ശക്തിയും പകരുന്നു .കഴിഞ്ഞ വര്ഷം   ആദ്യമായി,എന്നാൽ അതി-വിജയ കരമായി നടന്ന  “തെക്കൻസ് 2018” ന്റെ പ്രവർത്തനനങ്ങൾക്കു  ചുക്കാൻ പിടിച്ചത്  ശ്രീ ജോൺ  സജി മേലേമുണ്ടക്കലിന്റെ നേതൃത്വത്തിലുള്ള സ്റ്റീഫൻ ടോം , സ്റ്റെഫിൻ ഫിലിപ്പ്, നയന ബാബു , നവീന തോമസ് എന്നിവർ അടങ്ങിയ പഴയ കമ്മറ്റി ആയിരുന്നു. അവരുടെ പരിചയ സമ്പത്തും പുതിയ കമ്മറ്റിയുമായുള്ള ശക്തമായ കൂട്ടായ്മയും തെക്കൻസ് 2019  ന്  കരുത്തേകും .

ഏതായാലും എല്ലാ ക്നാനായ യുവജനങ്ങളും അവരുടെ   സ്വന്തം സംഗമമായ  “തെക്കൻസ് 2019”  നായി  കാത്തിരിക്കുമ്പോൾ ,അത്  ശക്തമായ UKKCYL  നാഷണൽ  എസ്സ്ക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ഈ യുവജന മാമാങ്കം  വന്പിച്ച വിജയം ആക്കുക തന്നെ ചെയ്യും .ടെനിൻ  ജോസ് ന്റെ നേതൃത്വ ത്തിലുള്ള നാഷണൽ കമ്മറ്റി , യുകെയിലെ എല്ലാ ക്നാനാനായ മാതാപിതാക്കളോടും തെക്കൻസ് 2019  ന്റെ വിജയത്തിനായുള്ള പ്രാർത്ഥനകളും സഹകരണങ്ങളും ചോദിച്ചു കൊള്ളുന്നു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.