വിശുദ്ധ പത്താം പീയൂസിന്റെ  തിരുനാളും സൗത്ത് സോണ്‍ ക്നാനായ വനിതാ കൂട്ടായ്മയും നടത്തി

ഡല്‍ഹിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ  തിരുനാളും സൗത്ത് സോണ്‍ ക്നാനായ വനിതാ കൂട്ടായ്മയും വസന്ത്കുഞ്ജ് നിര്‍മ്മല്‍ ജ്യോതിയില്‍ നടത്തപ്പെട്ടു. തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ.ജോണ്‍ കവുന്നുംപാറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍ സന്ദേശം നല്‍കി. ഡല്‍ഹി ക്നാനായ വനിതാ ഫോറത്തിന്റെ  പ്രസിഡന്‍റ് സുജ ലൂക്കോസിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി റീന ജോയ്സ് സ്വാഗതം പറഞ്ഞു. ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ പ്രസിഡന്‍റ് ഡോ. സി റ്റി എബ്രഹാം, വനിത ഫോറം സിസ്റ്റര്‍ഇന്‍ ചാര്‍ജ് സി. വന്ദന, എവി നഗര്‍ കുടാരയോഗം വുമണ്‍സ് ഏരിയ കോര്‍ഡിനേറ്റര്‍ ബെറ്റി, ഫാ. ചാക്കോച്ചന്‍ വണ്ടനകുഴിയില്‍ എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ക്ക് ഷേര്‍ളി ജോസ്, ബിപി അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.