ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് കർഷകദിനം വിപുലമായി ആഘോഷിച്ചു

ഉഴവൂർ : ചിങ്ങം ഒന്ന്, 2019 ഓഗസ്റ്റ് 17 കേരള സംസ്ഥാനം കർഷകദിനമായി ആഘോഷിച്ചു. കൃഷിയിടങ്ങളും കർഷകരും മലയാള നാടിന്റെ മുഖമുദ്രകളായിരുന്നു. എന്നാൽ ഇന്ന് ആ മുഖമുദ്രയ്ക്ക് മങ്ങൽ ഏറ്റിരിക്കുന്നു എന്നതാണ് സത്യം. കൃഷിയും കർഷകരും അന്യം നിന്നിരിക്കുന്നു . ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 18 ഞായറാഴ്ച്ച രണ്ടാമത്തെ വിശുദ്ധ കുർബ്ബാനക്ക് ശേഷം കർഷക ദിനം വിപുലമായി ആഘോഷിച്ചു ഉഴവൂർ കെ. സി. വൈ. ൽ യൂണിറ്റ് യുവജനങ്ങൾക്ക്‌ മാതൃകയായി. ഉഴവൂർ യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ കൃഷി ഓഫീസർ ശ്രീ. ഹരി സാർ കർഷകദിനാഘോഷം ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിക്കുകയും യുവജനങ്ങൾക്ക്‌ കർഷക ദിനത്തോടനുബന്ധിച്ചു കൃഷിയുടെ പ്രാധാന്യത്തെകുറിച്ചു നല്ല ഒരു സെമിനാർ എടുക്കുകയും ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഷേർളി രാജു മുഖ്യാഥിതിയായി പങ്കെടുത്തു. തുടർന്ന് യുവജനങ്ങൾക്ക്‌ കൃഷിയിക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങുന്ന നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു. മനസിലൂടെ മണ്ണിന്റെ മണമുള്ള പഴമയിലേക്കു ഒന്ന് തിരിച്ചു പോകുവാനും, ആധുനിക യുഗത്തിൽ കര്ഷകന്റെയും കൃഷിയുടെയും പ്രസക്തി മനസിലാക്കാനും ഈ കർഷക ദിനാഘോഷം യുവജങ്ങൾക്കു ഒരു നല്ല  അവസരമായി മാറി. ഫാ.തോമസ് ആനിമൂട്ടിൽ, ഡീക്കൻ ഷെറിൻ, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, അനശ്വൽ ലൂയിസ്, ലവിൻ പോതെമാക്കിയിൽ, സജോ വേലിക്കെട്ടേൽ, സീന സാബു, ആഷ്‌ലി കല്ലട, sr. സാങ്റ്റ svm എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.