കെ.സി.സി രാജപുരം യൂണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം നടത്തി

Akhil Thomas

കെ.സി.സി രാജപുരം യൂണിറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ നിർവഹിച്ചു. ഇടവകയിലെ മുതിർന്നവരുടെ പ്രതിനിധിയായ ജെയിംസ് വേങ്ങച്ചേരിയുടെ മെമ്പർഷിപ്പ് പുതുക്കിയും യുവജന പ്രതിനിധിയായ ജോബി മരുതൂരിന് മെമ്പർഷിപ്പ് നൽകിയുമാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ.സി.സി മലബാർ റീജിയൺ പ്രസിഡന്റ് ബാബു കദളിമറ്റം, യൂണിറ്റ് പ്രസിഡൻറ് മാത്യു പൂഴിക്കാലാ, സെക്രട്ടറി ജോസ് മരുതൂർ എന്നിവർ സന്നിഹിതരായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.