അമേരിക്കയിലെ  അറ്റ്‌ലാന്റായിൽ നടന്ന ബൈക്കപകടത്തിൽ ക്രിസ്റ്റഫർ മന്നാകുളത്തിൽ മരണമടഞ്ഞു

 അറ്റ്‌ലാന്റാ(കുറുമുള്ളൂർ ):അറ്റ്‌ലാന്റായിൽ താമസിക്കുന്ന കുറുമുള്ളൂർ മന്നാകുളത്തിൽ  ടോമിയുടെയും ഷീലമ്മയുടെയുംമകൻ ക്രിസ്റ്റഫർ (22)‌ ബൈക്കപകടത്തിൽ മരണമടഞ്ഞു.വെള്ളിയാഴ്ച ഇന്ത്യന്‍ സമയം മൂന്നു മണിയോടെ ഏഥന്‍സില്‍ വച്ച് ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ വന്ന് കാറിടിച്ചായിരന്നു സംഭവം. ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു ക്രിസ്റ്റഫര്‍. മാതാവ് ഷീലമ്മ മാറിക പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന്‍, ചാള്‍സ്. സംസ്ക്കാരം പിന്നീട്.ക്രിസ്റ്റഫർന്റെ ആകസ്മിക  വിയോഗത്തിൽ ദുഃഖാർത്തരായ കുടുബാഗങ്ങളുടെ വേദനയിൽ ക്നാനായ പത്രവും പങ്ക് ചേരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.