A ലെവൽ പരീക്ഷയിൽ മിന്നും  വിജയവുമായി മെഡ് വേ യൂണിറ്റിലെ സ്റ്റാനി ടോം

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ

ഈ വർഷത്തെA ലെവൽ പരീക്ഷകളുടെ ഫലം ഇന്ന് പുറത്തു വന്നപ്പോൾ തിളക്കമാർന്ന വിജയം നേടിയ സ്റ്റാനി ടോം കെന്റ് റീജിയണിലെ ക്നാനായക്കാരുടെ മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ്. കെന്റിലെ ഡാർട് ഫോർട് ഗ്രാമർ സ്കൂളിൽ നിന്നും, A ലെവൽ പരീക്ഷയ്‌ക്കെഴുതിയ മൂന്ന് വിഷയങ്ങളിൽ രണ്ട് A grade കളും ഒരു Aസ്റ്റാറുമാണ് സ്റ്റാറ്റി ടോം. നേടിയിരിക്കുന്നത്. GCSE പരീക്ഷക്കും 12 A സ്റ്റാറുകളും ഒരു A യും നേടി സ്റ്റാനി ടോം അസാധാരണ വിജയം കൈവരിച്ചിരുന്നു. ഭാവിയിൽ ചാർട്ടേർഡ് അക്കൗണ്ടൻറ് ആകാനാഗ്രഹിയ്ക്കുന്ന സ്റ്റാനി ടോം ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന്, അക്കൗണ്ടിങ്ങ്, ഫൈനാൻസ് വിഷയങ്ങളിൽ അഡ്മിഷൻ നേടിയിരിക്കുകയാണ്.കെന്റിലെ ഡാർട് ഫോർടിൽ താമസിയ്ക്കുന്ന ടോമി പട്യാലിയും മാക്കീൽ കുടുംബാംഗമായ അനീറ്റാ ടോമിയുമാണ് സ്റ്റാനിയുടെ മാതാപിതാക്കൾ. ടോമി പട്യാലിൻ മെഡ് വേ യൂണിറ്റ് പ്രസിഡന്റാണ്, സ്റ്റാനിയുടെ മാതാപിതാക്കൾ കല്ലറ പഴയ പള്ളി ഇടവകാംഗങ്ങളാണ്. ഡാർട്ഫോർഡിലെ GraveSham Nhട trust ൽ മാതാപിതാക്കൾ ജോലി ചെയ്യുന്നതും മുത്തസഹോദരി സറ്റെഫി മോൾ ടോം മെഡിസിന് പഠിയുന്നതോ ഇരട്ട സഹോദരി സ്വീറ്റി ടോം നേഴ്സിംഗിന് ചേർന്ന തോ സ്റ്റാനിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് ആവണം എന്ന ആഗ്രഹത്തിന് ഇളക്കം തട്ടിച്ചില്ല.ഡാർട് ഫോർട് മലയാളി അസ്സോസിയേഷൻ പരിപാടികളിലും കല്ലറ സംഗമത്തിലും UKKCA  വെൽക്കം ഡാൻസിലും മെഡ് വേ യൂണിറ്റ് ആഘോഷങ്ങളിലുമൊക്കെ ചടുല ന്യത്തച്ചുവടുകളുമായി  വിസ്മയം തീർക്കുന്ന സഹോദരിമാർ കെന്റിലെ മലയാളികൾക്ക് ഏറെ പരിചിതരാണ്







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.