കൂട്ടായ പരിശ്രമത്തിലൂടെ ദുരന്ത പ്രളയത്തെ അതിജീവിച്ചു കോട്ടയം അതിരൂപതയുടെ മലബാർ മേഖല

കണ്ണൂർ : കൂട്ടായ പരിശ്രമത്തിലൂടെ ദുരന്ത പ്രളയത്തെ അതിജീവിച്ചു കോട്ടയം അതിരൂപത, മലബാർ മേഖല .  വടക്കൻ മലബാറിൽ ,പ്രത്യേകിച്ച് മലയോരമേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്ന അതിശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്റെയും  മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഭീകരതയിൽ  സ്വാന്തനമായി കോട്ടയം അതിരൂപത രംഗത്തുണ്ടായിരുന്നു.
മടമ്പം ഫൊറോനാ :
അറുപതോളം വീടുകളിൽ വെള്ളം കയറി. പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. കൃഷി നാശവും  സംഭവിച്ചിട്ടുണ്ട്.  പ്രളയത്തിന്റെ മൂന്നാം ദിവസം മടമ്പം സ്കൂളിൽ ക്യാമ്പ് തുറന്നു പ്രവർത്തിച്ചു. രാജപുരം ഫൊറോനായിൽ നിന്നും,  പയ്യാവൂർ ടൗൺ, ചമതച്ചാൽ എന്നീ പള്ളികളിൽ നിന്നും ഭക്ഷണസാധനങ്ങളും  മറ്റ് വീട്ടുപകരണ ഉപകരണങ്ങളും സഹായമായി ലഭിച്ചു. KCYL, KCC  എന്നീ സംഘടനകളും മറ്റ് നല്ലവരായ ഇടവകക്കാരും നാട്ടുകാരും ചേർന്ന്  ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മടമ്പം ഫൊറോനയിലെ പ്രളയദുരിതാശ്വാസ വുമായി ബന്ധപ്പെട്ട  മത്സ്യതൊഴിലാളികൾ, ദ്രുതകർമ്മസേന, മാസ്സ്,  രാജപുരം ഫൊറോന, മടമ്പം ഫൊറോനയിലെ KCC, KCWA, KCYL, MISSION LEAGUE,  ഇടവകയിലെ വൈദികർ, സിസ്റ്റേഴ്സ്, കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ, വിവിധ ഏജൻസികൾ, പ്രസ്ഥാനങ്ങൾ ഇടവക ജനം, വില്ലേജ് ഓഫീസർമാർ, പോലീസ്, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ വെള്ളപ്പൊക്ക കെടുതിയെ അതിജീവിക്കാൻ കഴിഞ്ഞു.

അലക്സ് നഗർ.

98  കുടുംബങ്ങളിലും, 24 കടകളിലും വെള്ളംകയറി. ഒരു വീട് പൂർണമായും തകർന്നു.  ഒമ്പതാം തീയതി ദ്രുതകർമ്മസേന എത്തുകയും  മത്സ്യത്തൊഴിലാളികൾ ബോട്ടുമായി വന്നു ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു  പത്താം തീയതി വിവിധ ഇടവകകളിൽ നിന്നും പല പ്രസ്ഥാനങ്ങളിൽ നിന്നും, ഏജൻസികളിൽ നിന്നും ആഹാരം ഉൾപ്പെടെയുള്ള  അവശ്യസാധനങ്ങൾ  ഇവിടെ എത്തിച്ച് വിതരണം ചെയ്തു.മാസ്സിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങളും ക്ലീനിങ് സാധനങ്ങളും എത്തിച്ചു. രാവിലെ കാഞ്ഞിലേരി ദുരിതാശ്വാസ ക്യാമ്പിലേക്ക് കുത്തിയൊഴുകുന്ന പുഴ മുറിച്ച് മത്സ്യത്തൊഴിലാളികൾ ആഹാരവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു. അതേസമയം ഇവിടെ വിവിധ കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഗ്രൂപ്പുകൾ തിരിച്ചു ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചു. വെള്ളം ഇറക്കം ആയതിനാൽ യുവാക്കൾ വീടുകൾ ക്ലീൻ ചെയ്തു. എന്നാൽ വൈകുന്നേരത്തെ ശക്തമായ മഴയിൽ വീണ്ടും വെള്ളം പൊങ്ങിയ സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോയ പല കുടുംബങ്ങളെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. പതിനൊന്നാം തീയതി വെള്ളം ഇറങ്ങിയ സഹചര്യത്തിൽ ഇടവകങ്ങൾ എല്ലാവരും ചേർന്ന് നന്ദിയുടെ വി.കുർബാന അർപ്പിച്ചു. തുടർന്ന്  ഇടവക സമൂഹം മുക്കുവ തൊഴിലാളികളെയും ദ്രുതകർമ്മസേന അംഗങ്ങളെയും അഭിനന്ദിച്ച്‌ പാരിതോഷികങ്ങൾ കൈമാറി. 11മണിയോടെ ഫൊറോനയിലെ വൈദികരുടെ നേതൃത്വത്തിൽ മുന്നൂറോളം ആളുകൾ എത്തിച്ചേരുകയും വെള്ളം കയറി ഇറങ്ങിയ വീടുകളെല്ലാം വൃത്തിയാക്കുകയും വീട്ടുകാർക്ക് ആത്മധൈര്യം പകർന്നു കൊടുക്കുകയും ചെയ്തു. അഞ്ചുമണിയോടെ എല്ലാ വീടുകളും മാലിന്യ വിമുക്തമാക്കി. പങ്കെടുത്ത എല്ലാവർക്കും പ്രതിരോധ മരുന്നുകളും ഭക്ഷണവും ക്രമീകരിച്ചു. വണ്ടിയിൽ ജനറേറ്റർ ഘടിപ്പിച്ച് ആവശ്യമായവർക്ക് ടാങ്കിൽ വെള്ളം നിറച്ചു കൊടുക്കുകയും അലക്സ് നഗർ ടൗൺ വൃത്തിയാക്കുകയും ചെയ്തു. രാജപുരം ഫൊറോനയിൽ നിന്ന്  അവശ്യ സാധനങ്ങൾ ലഭിച്ചത് എല്ലാവർക്കുമായി വിതരണം ചെയ്തു .

പയ്യാവൂർ ടൗണ്.
പയ്യാവൂർ ടൗൺ ഇടവകയിൽ ആറ് വീടുകളിൽ വെള്ളം കയറി .പയ്യാവൂർ ടൗൺ ഇടയിൽനിന്നും അലക്സ് നഗർ മടമ്പം ഇടവകയിലേക്ക് ശനിയാഴ്ച അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു. ഞായറാഴ്ച കുർബാനയ്ക്കുശേഷം മുതിർന്നവരും യുവജനങ്ങളും ഉൾപ്പെടെ 80 ലധികം പേർ വെള്ളം കയറിയ വീടുകളും കടകളും വൃത്തിയാക്കുവാൻ സഹായിച്ചു.
പയ്യാവൂർ വലിയപള്ളി.
12 വീടുകളിൽ വെള്ളം കയറി. KCYL അംഗങ്ങൾ വെള്ളം കയറിയ വീടുകൾ ക്ലീൻ ചെയ്തു. അലക്സ് നഗർ, മണ്ഡപം ഏരിയകളിൽ എഴുപതിൽ കൂടുതൽ ആളുകൾ ക്ലീനിങിൽ പങ്കെടുത്തു. കരണ്ട് ഇല്ലാത്തതിനാൽ പയ്യാവൂർ പ്രദേശത്തുള്ള  വെള്ളപ്പൊക്ക ബാധിത വീടുകളിൽ അതിസാഹസികമായി തിരികൾ എത്തിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.