ചിക്കാഗ സെ. മേരീസിൽ പ്രധാന തിരുനാളിന് കൊടിയേറി.

ചിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ദശവത്സര ആരംഭത്തോടുനുബന്ധിച്ച് നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ ഓഗസ്റ്റ് 11 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അസിസ്റ്റൻറ് വികാരി ഫാ. ബിബി തറയിൽ എന്നിവർ സഹകാർമികരായിരുന്നു. അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് വിശുദ്ധ ബലിയിൽ വചനസന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം പരി.മാതാവിന്റെ നൊവേനയെ തുടർന്ന് ഏവരും ഇരുനിരയായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി നീങ്ങി. കുരിശുംതൊട്ടിയിൽ കമനിയമായി അലങ്കരിച്ചിരിക്കുന്ന കൊടിമരത്തിൽ പതാക ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങളിൽ ഒന്നാം ദിന ചടങ്ങുകൾക്ക് ഏറെ പകിട്ടേകി.
സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.