കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നടന്നു
കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം 2019 ആഗസ്റ്റ് 1 1 ന് നടന്നു ഉച്ചയ്ക്ക് 1.45 ന് സ്കൂളിൽ എല്ലാവരും ഒത്തുകൂടി ഒന്നും രണ്ടും മണിയടിച്ചു പ്രാർത്ഥനാ മണിയടിച്ചപ്പോൾ പ്രാർത്ഥനാ ഗാനം തുടർന്ന് ഓരോ ബാച്ചുകാരും ക്ലാസ് മുറികളിൽ ഒരുമിച്ച് കൂടി ഗതകാല വിദ്യാലയ സ്മരണകൾ അയവിറക്കി ‘3 മണിക്ക് മണിയടിച്ചപ്പോൾ എല്ലാവരും വരിയായി പാരീഷ് ഹാളിലേക്ക് ‘പൊതു സമ്മേളന ഹാളിലെത്തി.മൺ മറഞ്ഞ് പോയവരെ ഓർത്ത് പ്രാർത്ഥിച്ചു അഖിലാണ്ഡമാ എന്ന പ്രാർത്ഥനാ ഗാനം വീണ്ടും വിദ്യാലയ സ്മരണ ഉണർത്തി സ്കൂൾ മാനേജർ റവ.ഫാ അബ്രഹാം പറമ്പേട്ട് എല്ലാവർക്കും സ്വാഗതമാശംസിച്ചൂ പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ ജോയി മണലേൽ അധ്യക്ഷനായിരുന്നു ശ്രീ തോമസ് ചാഴികാടൻ എം.പി |( സമ്മേളനം ഉദ്ഘാടനം ചെയ്തു പലാരൂപതാ സഹായമെത്രാനും പൂർവ്വ വിദ്യാർത്ഥിയുമായ അഭിവ ദൃമൂരിക്കൻ പിതാവ് അനു ഗൃഹപ്രഭാഷണം നടത്തി. മോൻസ് ജോസഫ് എം.എൽ.എ മുതിർന്നവരെ ആദരിച്ചു തുടർന്ന് ആശംസകളും കലാപരിപാടികളും നടനു പൂർവ്വ വിദ്യാർത്ഥികളുടെ ശതാബ്ദി ഉപഹാരമായി നൽകുന്ന സ്കൂൾ ബസ്സിനായുള്ള ഫണ്ട് സമാഹരണവും നടന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.