ഐക്യം 2019 ജനറൽ മീറ്റിംഗും സമ്മാനകൂപ്പൺ ഉൽഘാടനവും നടത്തപ്പെട്ടു

കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ച് കടുത്തുരുത്തിയിൽ വച്ചു നടക്കുന്ന ജുബിലീ ഐക്യത്തിന് മുന്നോടിയായ ജനറൽ മീറ്റിംഗും ഒപ്പം ഫണ്ട്‌ സമാഹരണത്തിനായി തയ്യാറാക്കിയ സമ്മാനകൂപ്പണിന്റെ ഔദ്യോഗികമായ ഉൽഘാടനവും നടത്തപ്പെട്ടു.
കടുത്തുരുത്തിയിൽ വച്ച് നടത്തിയ മീറ്റിംഗിൽ ഫിനാൻസ് കമ്മിറ്റീ ചെയർമാൻ ഫാ. ജോസഫ് ഈഴാറാത്ത്, കൺവീനർ ജെയ്‌മോൻ ചിറയിൽ എന്നിവർ ചേർന്ന് കമ്മിറ്റീ മെമ്പറായ റോയ് മയിക്കുന്നേലിന്‌ കൂപ്പൺ കൈമാറി ആദ്യവില്പന നടത്തി. കെ സി വൈ എൽ അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്, കടുത്തുരുത്തി ഫൊറോനാ വികാരി ഫാ.എബ്രഹാം പറമ്പേട്ട്,അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അതിരൂപതാ ജോയിന്റ് സെക്രട്ടറി ജിനി പുത്തൻകുടിലിൽ, ഫൊറോനായിലെ വൈദീകർ, സെൻട്രൽ കമ്മിറ്റീ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.