കൈപ്പുഴ നാടിന് റാങ്കിന്റെ തിളക്കം

കൈപ്പുഴ നാടിന് അഭിമാനമായി കൈപ്പുഴ പുളിനിൽക്കും പറമ്പിൽ ജിഷ .ഇക്കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി MPhil പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയാണ് ജിഷ കൈപ്പുഴ നാടിന് അഭിമാനമായത് . കൈപ്പുഴ പുളിനിൽക്കും പറമ്പിൽ ബിജോയുടെ ഭാര്യ ജിഷ ഇപ്പോൾ നിലവിൽ കുടമാളൂർ ബി.എഡ് കോളേജിൽ ഗസ്റ്റ് ലക്ചററാണ്.മൂന്ന് മക്കളുണ്ട് ജോസഫ്, ജോണി, മേരി മൂവരും സ്‌കൂൾ വിദ്യാർഥികളാണ് ,പിറവത്ത് ചേന്നാട്ട് ജോൺ-ചിന്നമ്മയാണ് ജിഷയുടെ മാതാപിതാക്കൾ. കഴിഞ്ഞ MEd പരീക്ഷയിൽ മൂന്നാം റാങ്ക് നേട്ടവും ജിഷ കൈവരിച്ചിരുന്നു .ഏറെ അഭിമാനമുണർത്തുന്ന ഈ നേട്ടം കൈവരിച്ച ജിഷക്ക് കൈപ്പുഴ നിവാസികൾക്കൊപ്പം ക്നാനായ പത്രവും ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ നേരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.