കായിക രംഗത്ത്‌ മിന്നും പ്രകടനങ്ങള്‍ കാഴ്‌ചവച്ച്‌ ശ്രീപുരം സ്‌കൂള്‍

പഠന മേഖലയോടൊപ്പം കായികരംഗത്തും മികവു പുലര്‍ത്തി ശ്രീപുരം സ്‌കൂള്‍ 34-ാം വര്‍ഷത്തിലും ജൈത്ര യാത്ര തുടരുന്നു. CISCE നോര്‍ത്ത്‌ സോണ്‍ ഫുട്‌ബോള്‍ ടീമിലേക്ക്‌ ഏഴ്‌ കുട്ടികള്‍ക്ക്‌ സെലക്ഷന്‍, CISCE നോര്‍ത്ത്‌ സോണ്‍ വോളിബോള്‍ ടീമിലേക്ക്‌ ഒന്‍പത്‌ കുട്ടികള്‍ക്ക്‌ സെലക്ഷന്‍. CISCE നോര്‍ത്ത്‌ സോണ്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ പതിമൂന്നോളം സ്‌കൂളുകളെ പിന്നിലാക്കി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്‌കൂളിനു സാധിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ നെടുങ്ങാട്ട്‌, പ്രിന്‍സിപ്പാള്‍ സി. അനിത, വൈസ്‌ പ്രിന്‍സിപ്പാള്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെയും പരിശീലകന്‍ സുധീറിനെയും മറ്റ്‌ അദ്ധ്യാപകരെയും അഭിനന്ദിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.