കെ.സി.വൈ.എല്‍ കാരിത്താസ്‌ യൂണിറ്റ്‌ സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റ്‌: കരിങ്കുന്നം ജേതാക്കള്‍

കെ.സി.വൈ.എല്‍ കാരിത്താസ്‌ യൂണിറ്റ്‌ സംഘടിപ്പിച്ച കോട്ടയം അതിരൂപതാ തല മൂന്നാമത്‌ ഷട്ടില്‍ ടൂര്‍ണ്ണമെന്റ്‌ അമലഗിരി L’s ഷട്ടില്‍ ക്ലബ്ബില്‍ വച്ചു നടത്തപ്പെട്ടു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനം കാരിത്താസ്‌ ഇടവക വികാരി ഫാ. സജി ചാഴിശ്ശേരിലും കെ.സി.വൈ.എല്‍. ഇടക്കാട്ട്‌ ഫൊറോന പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫും ചേര്‍ന്ന്‌ നിര്‍വഹിച്ചു. ഒന്നാം സമ്മാനമായ മോളി തോമസ്‌ എടയാടിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും 6001 രൂപ കാഷ്‌ അവാര്‍ഡും കരിങ്കുന്നം ടീമിലെ ആല്‍ബി, ചിക്കു എന്നിവര്‍ സ്വന്തമാക്കി.

രണ്ടാം സമ്മാനമായ തോമസ്‌ പുളിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും 4001 രൂപ കാഷ്‌ അവാര്‍ഡും ഇരവിമംഗലം ടീമിലെ അനൂപ്‌, ഐസക്‌ എന്നിവര്‍ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ ലൂക്കോസ്‌ കിഴക്കനടിയില്‍ നല്‍കുന്ന 2001 രൂപ കാഷ്‌ അവാര്‍ഡ്‌ കാരിത്താസ്‌ കിടങ്ങൂര്‍ സഖ്യത്തിലെ ഷിബു, അലക്‌സ്‌ എന്നിവര്‍ സ്വന്തമാക്കി. നാലാം സമ്മാനമായ ടോം തോലംപ്ലാക്കില്‍ നല്‍കുന്ന 1001 രൂപ കാഷ്‌ അവാര്‍ഡ്‌ കടുത്തുരുത്തി കാക്കനാട്‌ സഖ്യത്തിലെ ചാക്കോ, ആല്‍വിന്‍ എന്നിവര്‍ കരസ്ഥമാക്കി.

കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച പാലത്തുരുത്ത്‌, കോതനല്ലൂര്‍, പൂഴിക്കോല്‍, കല്ലറ എന്നീ ടീമുകള്‍ക്ക്‌ പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്‌തു. ടൂര്‍ണമെന്റിലെ സമ്മാനദാനം കെ.സി.വൈ.എല്‍. ഇടക്കാട്ട്‌ പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫും യൂണിറ്റ്‌ ചാപ്ലയിന്‍ സജി ചാഴിശ്ശേരിയും ചേര്‍ന്ന്‌ നിര്‍വഹിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ ജെറിന്‍ ജോയി പറാണിയില്‍, സെക്രട്ടറി ജെനിയ ബാബു മണലേല്‍ , ട്രഷറര്‍ ജസ്റ്റിന്‍ ജോയി പറാണിയില്‍, ഡയറക്‌ടര്‍ ഷിബു പുളിക്കല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ഷിജി, യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌ മെമ്പേഴ്‌സ്‌ ആയ എബിന്‍, ജോസ്‌മോന്‍, ജിതിന്‍, ജോയല്‍, ഫെബിന്‍, ജെറി എന്നിവര്‍ ടൂര്‍ണമെന്റിന്‌ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.