അജ്ഞാതർ തട്ടിക്കൊണ്ടു പോയ മാത്യു കൊരട്ടിയുടെ മൃതദേഹം കണ്ടെത്തി

താമ്പാ: ബാങ്ക് കവർച്ച നേരിൽ കണ്ടതിന്റെ പേരിൽ  തട്ടികൊണ്ടുപോയ മാത്യു കൊരട്ടിയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി  .അമേരിക്കൻ പോലീസിന്റെ  ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ മാത്യുവിനെ കൊലചെയ്യപ്പെട്ട രീതിയിൽ വാഷിംഗ്ടൺ റോഡിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിന് പിന്നിൽ നിന്നും  കണ്ടെത്തുകയാണ് ഉണ്ടായത്.മാത്യൂവിന്റെ ഭാര്യ  ലില്ലികുട്ടി തെക്കനാട്ട് കുടുംബാംഗമാണ് , മക്കൾ മെൽബിൻ , മേൽസൺ , മഞ്ജു . സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ അമേരിക്കൻ പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ് .കൂടുതൽ വിവരങ്ങൾ പിന്നീട് .മാത്യുവിന്റെ ആകസ്മിക നിര്യാണത്തിൽ ദുഃഖാർത്തരായ കുടുബാംഗങ്ങളുടെ വേദനയിൽ ക്നാനായ പത്രവും പങ്കു ചേരുന്നു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.