ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് സുവർണജൂബിലി വർഷത്തിൽ സ്വന്തമായി സ്വകാര്യ  പബ്ലിക്കേഷൻസ് ആരംഭിക്കുന്നു

അനശ്വൽ ലൂയിസ് 

ഉഴവൂർ : സുവർണ്ണജൂബിലി വർഷത്തിൽ കെ.സി.വൈ.എൽ സംഘടനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു യൂണിറ്റ് സ്വന്തമായി പബ്ലിക്കേഷൻസ് ആരംഭിക്കുന്നു. യുവജനങ്ങളുടെ മികച്ച സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പുറത്തിറക്കുകയും അതിലൂടെ യുവജനങ്ങളുടെ കഴിവുകളെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുകയും ചെയ്യുകയാണ് സംരംഭത്തിലൂടെ ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് ലക്ഷ്യമാക്കുന്നത്. ഇതിലൂടെ സാഹിത്യാഭിരുചിയുള്ള യുവജനങ്ങളുടെ സാഹിത്യവാസനകളെ ഉയർത്തികൊണ്ടുവരുകയും അവരെ പ്രാത്സാഹിപ്പികുകയും ചെയ്യാനും സാധിക്കും. ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യർ തിരക്കുകളുടെ ഇടയിൽ പുസ്തകകങ്ങൾ വായിക്കുവാൻ മറന്ന്‌ ഇ-ബുക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പുസ്തകങ്ങൾക്കും പബ്ലിക്കേഷൻസിനും ഒന്നും വലിയ സാധ്യതയില്ല എന്നു തന്നെ പറയാം. എങ്കിലും, യുവജനങ്ങളിലെ കഴിവുകൾ വളർത്തിയെടുക്കുവാൻ അവർക്കൊപ്പം നിൽക്കുവാനാണ് ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് ആഗ്രഹിക്കുന്നത്.  എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.