ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ വനിതാ കൂട്ടായ്മയായ KCWA- ദുബായുടെ നേത്രത്വത്തില്‍ ഫിറ്റ്‌നെസ്സ് ഡേ സംഘടിപ്പിച്ചു

Joby Joseph Valleena

ദുബായ് ക്നാനായ കുടുംബയോഗത്തിന്‍റെ വനിതാ കൂട്ടായ്മയായ KCWA- ദുബായുടെ നേത്രത്വത്തില്‍ , തിരക്കുപിടിച്ച് ഓടികൊണ്ടിരിക്കുന്ന അനുദിന ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ജൂലൈ 19നു ഫിറ്റ്നെസ്സ് ഡേ സംഘടിപ്പിച്ചു.ദുബായ് അരങ്ങ് ഇവന്‍സിന്‍റെയും , ഹെര്‍സ് ബ്യുട്ടി പാര്‍ലറിന്‍റെയും സഹകരണത്തില്‍ നടത്തിയ പ്രോഗ്രാമില്‍ ആരോഗ്യകരമായ ശീലങ്ങള്‍, സമ്മര്‍ സീസണ്‍ ഹെയര്‍ ആന്‍ഡ്‌ സ്കിന്‍ കെയര്‍ എന്നിവയേക്കുറിച്ച് ക്ലാസ്സുകളും  ഒരു മണിക്കൂര്‍ “Zumba Dance” പരിശീലനവും സംഘടിപ്പിച്ചു. തുടര്‍ന്ന് ദുബായ് KCWA ക്ക് നേത്രത്വം വഹിക്കുന്ന എല്‍വി തുഷാര്‍ കണിയാമ്പറമ്പില്‍ ദുബായ്  KCWA യുടെ ഭാവി പരിപാടികളെക്കുറിച്ചു സംസാരിക്കുകയും , റീന ജയ്മോന്‍ ശ്രാമ്പിക്കല്‍ ഏവര്‍ക്കും നന്ദി പറയുകയും ചെയ്യുകയുണ്ടായി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.