കെ.സി.വൈ.എല്‍. ഐക്യം 2019 കടുത്തുരുത്തിയില്‍; സ്വാഗതസംഘം രൂപീകരിച്ചു

കടുത്തുരുത്തി/കോട്ടയം: കെ.സി.വൈ.എല്‍. സുവര്‍ണ്ണ ജുബിലിയോടനുമാബ്ധിച്ച് ഐക്യം 2019 “ആഗോള ക്നാനായ യുവജന സംഗമം” സെപ്റ്റംബര്‍ 9,10 തീയതികളില്‍ കടുത്തുരുത്തിയില്‍ സംഘടിപ്പിക്കുന്നു. ക്നാനായ യുവജനങ്ങളുടെ ഈ മഹാ സംഗമത്തിന് സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഐക്യം 2019 ന്റെ സുഗമനടത്തിപ്പിനായുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉരിത്തിരിഞ്ഞ യോഗത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ആമുഖ സന്ദേശം നല്‍കി. കടുത്തുരുത്തി ഫൊറോന ആധിത്യമരുളുന്ന ഈ മഹാസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് 200 പേരടങ്ങുന്ന വിപുലമായ കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.