മടമ്പം ഫൊറോനയുടെ നേതൃത്വത്തില്‍ ബേസ്‌ ദാര്‍ശാ – പഠനകളരി നടത്തപ്പെട്ടു.

മടമ്പം ഫൊറോനയുടെ നേതൃത്വത്തില്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവിന്റെ അധ്യക്ഷതയില്‍ പയ്യാവൂര്‍ ടൗണ്‍ പള്ളി പാരിഷ്‌ ഹാളില്‍ ബേസ്‌ ദാര്‍ശാ – പഠനകളരി നടത്തപ്പെട്ടു. മടമ്പം ഫൊറോനയിലെ എല്ലാ ഇടവകയിലെയും പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരുന്ന ഒരുവര്‍ഷക്കാലത്തേക്ക്‌ ഫൊറോനയില്‍ വിവിധ കമ്മീഷനുകള്‍ ചെയ്യുന്ന കര്‍മ്മ പരിപാടികള്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കുകയും ചെയ്‌തു. തിരുബാലസഖ്യം – ഫാ. സിനോജ്‌ കാരുപ്ലാക്കല്‍, സി.എം.എല്‍. – ഫാ. ജോഷി വല്ലാര്‍കാട്ടില്‍, കെ.സി.വൈ.എല്‍ – ആല്‍ബര്‍ട്ട്‌, കെ.സി.സി – സൈമണ്‍, വിന്‍സണ്‍ ഡി പോള്‍ – ജോസ്‌, മാസ്‌ – ഫാ. ബിബിന്‍ കണ്ടോത്ത്‌ എന്നിവര്‍ യഥാക്രമം കര്‍മപരിപാടികള്‍ അവതരിപ്പിച്ചു. ഫാ. ജോസ്‌ നെടുങ്ങാട്ട്‌ പൊതുനിര്‍ദ്ദേശങ്ങള്‍ നല്‍കി. അഭി. പിതാവിന്റെ സമാപന ആശീര്‍വാദത്തോടെ പഠനകളരി സമാപിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.